തീറ്റേ തേടി ...കോട്ടയം കല്ലറക്ക് സമീപം പാടശേഖരത്തിൽ താറാവുകളുമായി പോകുന്ന കർഷകൻ
നിഴലും ജീവിതവും ... ഒന്നാം വിളയുടെ ആരംഭത്തിൽ കൃഷിസ്ഥലത്ത് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്ന സ്ത്രീ കൃഷി ആവിശ്യത്തിനായി മലബുഴ ഡാമിൽനിന്നാണ് വെള്ളം എത്തിക്കുന്നത് പാലക്കാട് ഓലശ്ശേരി ഭാഗത്ത് നിന്ന്.
കടലാഴങ്ങൾ തേടിയുള്ള യാത്ര അവസാനിപ്പിച്ച് ട്രോളിംഗ് നിരോധനതിന് മുൻപേ തീരമടുക്കാനുള്ള ശ്രമത്തിലാണ് ബോട്ടുകൾ. ഇനിയുള്ള 54 നാൾ തീരത്ത് വറുതിയുടെ കാലമാണ്. ബോട്ടുകൾ തീരം തേടി മടങ്ങുമ്പോൾ ഹാർബറിൽ നിന്ന് വലയെറിയുകയാണ് യുവാവ്. കൊല്ലം നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം.
തമ്പിച്ചേട്ടന് സൈക്കിൾ ചവിട്ടാനല്ല,​ കൂട്ടിന് .....സൈക്കിൾ ചവിട്ടിയില്ലെങ്കിലും തമ്പിച്ചേട്ടൻ എന്നും സൈക്കിളുമായി പോകും. കൊച്ചുമോന്റെ കുഞ്ഞുസൈക്കിൾ ഉരുട്ടി തെങ്ങുകയറാനുള്ള യാത്രയാണ്.ഏണി മാറി പുതിയ ഉപകരണം വന്നതോടെ അതുമായി പോകാനാണ് കുഞ്ഞുസൈക്കിൾ
കാറ്റ് പിടിച്ചതാ... ചാറ്റൽമഴയിൽ കുടചൂടി സൈക്കിൾ ചവിട്ടിപോകുന്നതിനിടെ കാറ്റടിച്ച് കുട മലർന്നപ്പോൾ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിനു സമീപം റോഡരികിൽ ഉപേക്ഷിച്ചിട്ട് പോയ പൂച്ചക്കുഞ്ഞ്. അനിമൽ റെസ്ക്യു റീഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് (ആരോ)പ്രവർത്തകരെ വിവരമറിയച്ചതിനെത്തുടർന്ന് മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെയും സുരക്ഷിതമായി കൊണ്ടുപോയി.
കാവലുണ്ട് മുത്തശി ...തൃശൂർ എടക്കുന്നി ലക്ഷം വീട് കോളനിയിലെ വീട്ടിൽ ഓൺലൈൻ പഠനത്തിലേർപ്പെട്ടിരിക്കുന്ന അലീനയും അനീനയും ഇരട്ടകളായ ഇവർ ഏഴാം ക്ലാസിൽ ഒരേ ഡിവിഷനിലാണ് പഠിക്കുന്നത് അറുവർഷം മുമ്പാണ് അച്ചൻ സജി മരത്തിൽ നിന്ന് വീണ് മരിച്ചത് അമ്മ വിനീത കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തതോടെ അനാഥരായ ഇവർ അമ്മയുടെ മാതാപിതാക്കളായ വിത്സൻ്റെയും ലിസിയുടെയും സംരക്ഷണയിലാണ്
ജീവിതം നെയ്ത ചക്രം... കോട്ടയം മൂലേടത്തിന് സമീപം ദിവാൻപുരത്ത് വീടിനോട് ചേർന്നുള്ള തന്റെ കടയിൽ സൈക്കിൾ നന്നാക്കുന്ന ഗോപി റ്റി.കെ. അൻപത്തിയഞ്ച് വർഷക്കാലമായി ഗോപി സൈക്കിൾ നന്നാക്കി ഉപജീവനം നടത്തുന്നത്.
ഇത് ഇവരുടെ മാസ്ക് ...പഴുത്ത് പാകമായ മലേഷ്യൻ റബൂട്ടാൻ പഴങ്ങൾ പക്ഷികൾകൊത്തി തിനാതിരിക്കാൻ മരങ്ങൾ വല കൊണ്ട് മൂടിയപ്പോൾ തൃശൂർ പോട്ട പുല്ലൻ ജോബിയുടെ വീട്ടിൽ നിന്നൊരു ദൃശ്യം
പ്രവേശനനോത്സവത്തിന്റെ സംസ്‌ഥാനതല ഉദ്‌ഘാടനം നടക്കുന്ന കോട്ടൺ ഹിൽ സ്‌കൂളിനു മുന്നിൽ നിന്നും തെരുവ് നായ്‌ക്കളെ പിടികൂടുന്ന നഗരസഭ ജീവനക്കാർ
വയനാട് പുതാടിയിലെ രമേശന്റെ മനസ്റ്റിൽ കുഞ്ഞ് നാളിലേ കയറിക്കൂടിയതാണ് താമരശ്ശേരി ചുരം. ചുരത്തിനോടുള്ള പ്രണയത്തിന്റെ സാക്ഷാത്കാരമായ് ഇപ്പോൾ വീട്ടുമുറ്റത്ത് തന്നെ ഒരു ചുരം നിർമ്മിച്ചിരക്കുകയാണ് ഈ കലാകാരൻ
ഒന്നാം വിളയുടെ ആരംഭത്തോടെ കാർഷിക മേഖലയും ഉണർന്നു. കാലവർഷം തുടങ്ങുന്നതിന് മുമ്പ് നെൽ വിത്ത്പാകാനായി ഉഴുത് മറിക്കുന്ന പാടം പാലക്കാട് കണ്ണാടി ഭാഗത്ത് നിന്ന് കാഴ്ച
വെള്ളവലയം... മലപ്പുറം നഗരത്തിൽ ശക്തമായി പെയ്ത മഴക്കിടെ കുന്നുമ്മൽ നഗരത്തിൽ വാഹന പരിശോധന നടത്തുന്ന ട്രോമാ കെയർ അംഗങ്ങളിൽ ഒരാൾ കയ്യിലുള്ള കുട കറക്കിയപ്പോൾ.
ഞാനും അകലം പാലിച്ച് നടക്കാം.... ഹൈക്കോടതി ജംഗ്ഷനിൽ അടഞ്ഞ് കിടക്കുന്ന കടത്തിണ്ണയിൽ അകലം പാലിച്ച് ഇരിക്കുന്നവരും അവരുടെ മുന്നിലൂടെ അകലം പാലിച്ച് കടന്ന് പോകുന്ന പൂച്ചയും
കരുതൽ...കൊച്ചി നഗരത്തിൽ തെരുവോരത്ത് അന്തിയുറങ്ങുന്ന നൂറുകണക്കിനു പേരിൽ ഒരാളാണ് രാമയ്യ. നടപ്പാതകളിലെ മാലിന്യങ്ങൾ ഇദ്ദേഹം നിത്യവും അടിച്ച് വൃത്തിയാക്കും. ഏതാനും വർഷം മുമ്പ് ആരോ രാമയ്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. ലോക്ക്ഡൗണിലും പതിവ് തെറ്റിക്കാതെ എം.ജി റോഡരികിലെ നടപ്പാത വൃത്തിയാക്കും
മടക്കം ... വേനലിൽ മേച്ചിൽ പുറങ്ങൾ തേടി പാലക്കാട് യാക്കരയെത്തിയ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി തമിഴ്നാട്ടിലേക്ക് കൊണ്ട് പോവുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് കള്ളുഷാപ്പുകൾ അടച്ചതിനാൽ ചെത്തിയ കള്ളു മുഴുവൻ ഒഴുക്കികളയുകയാണ് തൊഴിലാളികൾ പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം തോട്ടമേഖലയിൽ നിന്നാണ് ഈ കാഴ്ച.
കാലിടറാതെ...കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ വാക്സിനേഷൻ സെൻ്ററിലെത്തി തന്റെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച കോട്ടയം റെയിൽവേ ആർ.എം.എസ് ജീവനക്കാരനായ ഉത്തർപ്രദേശ് കാൺപൂർ സ്വദേശി രാജീവ് ആജാദ് മെഡിക്കൽ ടീം അംഗങ്ങളുടെ സഹായത്തോടെ പടിയിറങ്ങുന്നു. ആർ.എം.എസിൽ സോർട്ടിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന രാജീവിന് തന്റെ രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതാണ്.
ജീവിത പാതയിൽ കരുതലോടെ മയക്കം...കൊവിഡ് വ്യാപനത്തിൽ എണ്ണക്കൂടുതലുള്ള എറണാകുളം ജില്ലയിൽ ലോക്ക്ഡൗണിൽ നിയന്ത്രണങ്ങളും ശക്തമാണ്. പലരും നിയമങ്ങൾ പാലിക്കാൻ വിമുഖത കാട്ടുമ്പോഴാണ് റോഡിലെ ഡിവൈഡറിൽ ഭിന്നശേഷിക്കാരനായ ആൾ മാസ്ക് വച്ച് കരുതലോടെയുള്ള മയക്കം. സന്നദ്ധ പ്രവർത്തർ ഭക്ഷണം എത്തിക്കുന്നതാണ് ഇവരുടെ ഏക ആശ്രയം
ടൗക് തെ ചുഴലിക്കാറ്റിനെത്തുടർന്ന് മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച വയനാട് ഏച്ചോം സ്വദേശി ജോമിഷ് ജോസഫിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ വിങ്ങിപൊട്ടിയ മക്കളെ ആശ്വസിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന അമ്മ ജോയ്സി.
  TRENDING THIS WEEK
ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എം.ജി റോഡിലെ പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.
ബി.ജെ.പി പ്രവർത്തകരോടുള്ള പൊലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ തൃശൂർ പൊലീസ് ക്ലബിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല.
ഉത്തരക്കെട്ടുകളുമായി... കോട്ടയം സി.എം.എസ് സ്കൂളിൽ നടക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണ്ണയതിനുള്ള സോഷ്യൽ സയൻസ് ഉത്തരക്കടലാസുകളുടെ കെട്ടുമായി ഹാളിലേക്ക് പോകുന്ന അദ്ധ്യാപികമാർ.
കണ്ണേറ് തട്ടാതെ... തൃശൂർ എരുമപ്പെട്ടിയിൽ കൂർക്ക കൃഷിക്ക് കണ്ണേറ് തട്ടാതിരിക്കാൻ കോലം സ്ഥാപിച്ചപ്പോൾ.
ഒല്ലൂരിലെ തൃശൂർ കോർപറേഷൻ കെട്ടിടത്തിന് മുമ്പിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ നശിച്ച നിലയിൽ.
കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയ പാടശേഖരത്തിൽ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നയാൾ. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചു. ആലപ്പുഴ ഗവർണമെന്റ് ഗേൾസ് ഹൈസ്കൂളിൽ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസ് തിരിച്ചേല്പിക്കാൻ പോകുന്ന അധ്യാപിക.
ബി.ജെ.പിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു.
കാത്തിരിപ്പ്... കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസ് നടത്തുന്നതറിഞ്ഞ് കോട്ടയം സ്റ്റാൻഡിൽ കാത്തിരിക്കുന്നവർ.
നിഴലും ജീവിതവും ... ഒന്നാം വിളയുടെ ആരംഭത്തിൽ കൃഷിസ്ഥലത്ത് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്ന സ്ത്രീ കൃഷി ആവിശ്യത്തിനായി മലബുഴ ഡാമിൽനിന്നാണ് വെള്ളം എത്തിക്കുന്നത് പാലക്കാട് ഓലശ്ശേരി ഭാഗത്ത് നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com