ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
തൃശൂർ അന്തിക്കാട് ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറപാടത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കളുടെ സൗരഭ്യം ആസ്വദിക്കുന്ന ഐ.എം വിജയൻ
വി.കെ മോഹനൻ കാർഷിക സ്മൃതി തൃശൂർ അന്തിക്കാട് ശ്രീരാമൻ ചിറയിൽ സംഘടിപ്പിച്ചതണ്ണിമത്തൻ വിളവെടുപ്പിൽ ഐ.എം വിജയന് മുറിച്ചെടുത്ത തണ്ണിമത്തൻ കഴിക്കാൻ കൊടുക്കുന്ന മുൻ മന്ത്രിമാരായ വി.എസ് സുനിൽകുമാർ,തോമസ് ഐസക്ക്,സത്യൻ അന്തിക്കാട് എന്നിവർ
നികുതി ദായകരോട് തൃശൂർ കോർപറേഷൻ അനീതി കാണിക്കുന്നു വെന്ന് ആരോപ്പിച്ച് മേയർ എം.കെ വർഗീസ് മുൻപാകെ ഡെപ്യൂട്ടി മേയർ എം.എൽ റോസി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ശേഷം അഛനോടൊപ്പം  സ്കൂട്ടറിൽ പോകുന്ന വിദ്യാർത്ഥി തൻ്റെ കൂട്ടുക്കാരനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നു  വിദ്യാഭ്യാസ വകുപ്പിൻ്റ അറിയിപ്പ് അനുസരിച്ച് ഇക്കുറി പരീക്ഷ കഴിഞ്ഞ ശേഷം മറ്റ് ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കി മാതാപിതാക്കൾ വിളിച്ച് കൊണ്ട് പോകണമെന്നാണ് തൃശൂർ സി.എം.എസ് സ്കൂളിൽ നിന്നൊരു ദൃശ്യം
ക്രിക്കറ്റ് താരം വിഘ്‌നേഷ് പുത്തൂരിന് ലഭിച്ച ഉപഹാരങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അമ്മ കെ പി ബിന്ദു, അച്ഛൻ സുനിൽ കുമാറും
മാപ്രാണം സെൻ്ററിൽ റോഡ് നിർമ്മാണത്തിനായ് പൊളിച്ചിട്ട റോഡിൽ ചെളിവെള്ളം കെട്ടി യാത്ര ദുരിതമായി തീർന്നപ്പോൾ
ചുട്ട് പൊള്ളുന്ന കനത്ത വേനൽ ചൂടിൻ്റെ കാഠിന്യത്താൽ തൻ്റെ നന്നഞ്ഞ യൂനിഫോമുമായി തൃശൂർ എം.ജി റോഡിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ
തൃശൂർ എം.എൽ.എ റോഡിൽ ചതുപ്പ് സ്ഥലത്ത് തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് തീ തല്ലി കെടുത്താൻ ശ്രമിക്കുന്നു റോഡ് വക്കിൽ ഇട്ട മാലിന്യങ്ങൾ കത്തിച്ചതിനെ തുടർന്നാണ് തീ പിടിച്ചത് കാലത്ത് പടർന്ന തീ വൈകുന്നേരം വരെ നീണ്ട് നിന്നു
തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട് കാർവിംഗ് പരിശീലനം പരിപാടിയിൽ പരിശീലനം ലഭിച്ചവർ | തങ്ങൾ ഉണ്ടാക്കിയ വ്യത്യസ്ത രൂപങ്ങളുമായി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശീലന പരിപാടി
ഇന്ന് ലോക ജലദിനം... വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ശുദ്ധജല ക്ഷാമം വലിയ പ്രശ്‌നം തന്നെയാണ്. റോഡ് മാർഗം എത്തിപ്പെടാൻ കഴിയാത്ത കൈനകരി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ വിതരണം ചെയ്യാനായി പള്ളാത്തുരുത്തിയിലെ ആർ.ഒ പ്ലാന്റിൽ നിന്ന് വള്ളങ്ങളിലെത്തി കുടിവെള്ളം ശേഖരിക്കുന്നു
ആലപ്പുഴ പാം ബീച്ച് റിസോർട്ടിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
തൃശൂർ നീരാജ്ഞലി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കെ. രവീന്ദ്രൻ മെമ്പറായി ചുമതലയേറ്റ കെ.പി അജയൻ എന്നിവർക്ക് ബൊക്കെ നൽകി അനുമോദിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾഖാദർ കോർപറേഷൻ മേയർ എം.എം വർഗീസ്,എ.സി മൊയ്തീൻ എം.എൽ.എഎന്നിവർ സമീപം
കനത്ത വേനൽ വെയിലിനെ അവഗണിച്ച് തൻ്റെ പ്രിയപ്പെട്ട സൈക്കിളിൽ തൃശൂർ നഗരത്തിലൂടെ യാത്ര ചെയ്യുന്ന മുൻമന്ത്രി ഫ്രെഫ. സി.രവീന്ദ്രനാഥ് മുൻമന്ത്രി മാരെല്ലാ ഇപ്പോഴും ചെറു യാത്രകൾക്ക് കാറിനെ ആശ്രയിക്കുമ്പോൾ മാഷിൻ്റ നഗരത്തിലെ യാത്രകളെല്ലാം സൈക്കിളിലിലാണ്
ഉൾവലിഞ്ഞ്... കടുത്ത വേനൽ വറ്റിവരണ്ട് പമ്പനദി, കഴിഞ്ഞ മീനമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോഴുള്ള കാഴ്ച, ഇന്ന് ലോക ജലദിനം.
തൃശൂർ കോവിലകത്തുംപാടം ജവഹർലാൽ കൺവൻഷൻ സെൻ്ററിൽ "വിജ്ഞാന കേരളം വിജ്ഞാന തൃശൂർ "സംഘടിപ്പിച്ച ജില്ലയിലെ ജനപ്രതിനിധികൾ പങ്കെടുത്ത മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.രാജനും വിജ്ഞാന കേരളം ഉപദേഷ്ടാവ് തോമസ് ഐസക്കും സൗഹൃദം പങ്കിടുന്നു
പീച്ചി ആനക്കുഴിയിൽ ജലഷാമം രൂക്ഷമായതിനെ തുടർന്ന് കാട്ടിൽ നിന്നും വരുന്ന നീരുറവയിൽ നിന്ന് വെള്ളം കോരിയെടുക്കുന്ന സ്ത്രീ പഞ്ചായത്തിൻ്റെ കുടിവെള്ള സംവിധാനം തകരാറിലായതിനെ തുടർന്ന് പ്രകൃതിദത്ത കുളത്തിൽ നിന്നും ഹോസ് വഴിയും വെള്ളം ശേഖരിക്കാറുണ്ടിവർ
തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട് കാർവിംഗ് പരിശീലനത്തിൽ നിന്ന്
തെങ്ങ് കയറ്റത്തിനിടെ ഇക്കഴിഞ്ഞ മാർച്ച് ഒന്നാം തിയതി 21 അടി പൊക്കമുള്ള തെങ്ങിൽ നിന്നും വീണ് അത്ഭുതകരമായി രക്ഷപ്പെട്ട തെങ്ങ് കയറ്റ തൊഴിലാളി പീച്ചി കണ്ണാറ സ്വദേശിനി മിനി തുടർ ചികിത്സക്കായ് ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി ഡോക്റെ കണ്ടശേഷം ഭർത്താവ് തെങ്ങ് കയറ്റ തൊഴിലാളി കൂടിയായ ജോസിനൊപ്പം വേനൽ ചൂടിൻ്റെ കാഠിന്യത്താൽ കരിക്ക് കുടിക്കുന്നു
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിച്ച ചടങ്ങിൽ പങ്കെടുക്കുന്ന മഹാമണ്ഡലേശ്വറായി അവരോധിക്കപ്പെട്ട സ്വാമി ആനന്ദവനം ഭാരതി
  TRENDING THIS WEEK
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
കനത്ത ചൂട് കാരണം ഇരുചക്രവാഹനയാത്രക്കാർ പ്രയാസപ്പെടുമ്പോഴാണ് പൊടിയുടെ ശല്യവും. തമ്മനം പുല്ലേപ്പടി റോഡിൽ പൈപ്പ് ഇടുന്നതിനുവേണ്ടി എടുത്ത കുഴി മൂടിയപ്പോൾ ടാർ ഇടാത്തതിനാൽ പൊടി പറക്കുന്നതുകൊണ്ട് സമീപത്തെ കടക്കാരൻ റോഡിൽ വെള്ളം തളിക്കുന്നു
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബി.ജെ.പി നേതാക്കളെ സംരക്ഷിക്കാനുള്ള ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത നീക്കങ്ങൾക്കെതിരെ കൊച്ചി ഇ.ഡി ഓഫീസിലേക്ക് സി.പി.എം നടത്തിയ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി ബാരിക്കേഡ് ഉപയോഗിച്ച് പി.ടി ഉഷ റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടക്കാൻ ശ്രമിക്കുന്ന യുവതി
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചിരിച്ച് നേരിടാം... കോൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ഗുരുദേവ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്കൂൾ അങ്കണത്തിലെ ഗുരു മന്ദിരത്തിൽ പുഷ്പാർച്ചന നടത്തുന്നു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ തുടങ്ങിയവർ സമീപം.
ചെമ്മാപ്പിള്ളി ശ്രീരാമൻചിറ പാടശേഖരത്ത് വിളഞ്ഞ സൂര്യകാന്തി പൂക്കൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com