തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നാടോടി കലാരൂപമായ അലാമികളിക്കായി വേഷവിധാനങ്ങളോടെ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ കരിവള്ളൂർ കുടുംബശ്രീ സംഘം .
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരീഫ് മുഹമ്മദ് ഖാനെ സ്വീകരിയ്ക്കുന്നു മന്ത്രിപി.പ്രസാദ് സമീപം
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന ബിരുദധാരികൾ
സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്‌ഥാന തല ഉദ്ഘാടനദിനത്തിൽ തിരുവനന്തപുരം പുരവിമല ഗവണ്മെന്റ് ട്രൈബൽ എൽ.പി.എസിലെത്തിയ കുട്ടികളുടെ ആഹ്ളാദം
പാഠം ഒന്ന് വളളം ... സംസ്‌ഥാനമൊട്ടാകെ സ്കൂളുകൾ തുറന്ന ഇന്നലെ തിരുവനന്തപുരം അമ്പൂരി പുരവിമല കടത്തിൽ അമ്മയ്‌ക്കൊപ്പം സ്കൂളിൽ പോകാൻ കടത്ത് വഞ്ചിയിൽ കയറുന്ന അനന്യ .കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ ഏറ്റവും എളുപ്പവഴി കടത്താണ് സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെയാണ് കടത്ത് കടന്ന് സ്കൂളിലേക്ക് പോകുന്നത് ഫോട്ടോ : അരവിന്ദ് ലെനിൻ
തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച തെലങ്കാന ദിനാഘോഷം ഉദ്ഘാടന ചടങ്ങിനിടെ തെലങ്കാന കുട്ടിയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കുടുംബശ്രീ റോക്ക്സ്...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് നൃത്തം വയ്ക്കുന്ന കുടുംബശ്രീ പ്രവർത്തകർ
പെൺ പുലികൾ ...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ  ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ പുലിവേഷധാരികളായ കുടുംബശ്രീ പുലികൾക്കൊപ്പം നൃത്തം ചവിട്ടുന്ന വിവിധ ജില്ലകളിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകർ
.കോട്ടയം ടൗൺ എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടയിൽ രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് കൂട്ടുകാരെ കാണിക്കുന്ന കുട്ടി
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ സന്തോഷത്തോടെ പങ്കെടുക്കുന്ന കുട്ടികൾ
പതിവു തെറ്റിക്കാതെ കുരുന്നുകൾക്ക് പഠന കിറ്റ് എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി.എ നോബൽ കുമാർ. അതിരാവിലെ ചെറായിലെ 25 ഓളം സാധാരണക്കാരായ ബുദ്ധിമുട്ടുകളുള്ള കുട്ടികളുടെ വീട്ടിൽ എത്തി അവർ എഴുന്നേൽക്കുന്നതിനു മുന്നേ നോട്ട് ബുക്ക്, പേന, പെൻസിൽ, ഷാർപ്പ് നർ, സ്കെച്ച് പെൻ, സ്കെയിൽ, റബർ, ബോക്സ് , ക്രയോൺസ്, നെയിം സ്ലിപ്, ചോക്ക് ലേറ്റ് അടങ്ങുന്ന ഒരു പഠന കിറ്റ് വീടുകളിൽ എത്തിച്ചു നൽകി
മലവഴിയാത്ര ... അതിരപ്പിള്ളി വനമേഖലയിൽ തീറ്റ തേടി ഇറങ്ങിയ മലയണ്ണാൻ
പ്രവേശനോത്സവത്തിന്റെ ഭാഗമായ് നവാഗത വിദ്യാർഥികളെ സ്കൂളിലെ മുതിർന്ന കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് റോസാപ്പൂ നൽകി സ്വീകരിച്ചപ്പോൾ കൗതുകത്തോടെ നോക്കുന്ന കുരുന്ന് . പത്തനംതിട്ട കൊടുന്തറ ഗവ.എൽ.പി.സ്കൂളിൽ നിന്നുള്ള ദൃശ്യം
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ മറ്റ് കുട്ടികൾ കരയുമ്പോൾ ചെവി പൊത്തി ഇരിക്കുന്ന കുട്ടി
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
പുലികുട്ടികൾ ... തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ പുലിവേഷധാരി
കുടപിടിച്ച കൂട്ട് ... തൃശൂർ ഒളരി ഗവ.സ്കൂളിൽ സംഘടിപ്പിൽ സ്കൂൾ പ്രവേശനോത്സവത്തിൽ നിന്നൊരു ദൃശ്യം
പാഠം ഒന്ന് സുരക്ഷ ...പുതിയ അദ്ധ്യായന വർഷം സ്കൂളിലേയ്ക്ക് സ്കൂട്ടറിൽ അമ്മയുടെ പുറകിലിരുന്ന് ഹെൽമെറ്റ് ധരിച്ച് പോകുന്ന വിദ്യാർത്ഥി കൊടകരയിൽ നിന്നൊരു ദൃശ്യം
കൂട്ടരെ കാടറിഞ്ഞ് പഠിക്കാം ... അതിരപ്പിള്ളി വന സംരക്ഷണ സമിതി അംഗങ്ങളുടെ മകൾക്ക് വിതരണം ചെയ്ത പുസ്തകങ്ങളും കുടയുമായി വന സംരക്ഷണ സമിതി അംഗങ്ങളുടെ മകൾ വെള്ളച്ചാട്ടത്തിന് സമീപം സൗഹൃദം പങ്കിടുന്നു
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com