TRENDING THIS WEEK
തൃശൂർ മുൻസിപ്പൽ റോഡിന് സമീപം വിൽപ്പനക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ.
കണ്ണിൽ പൊൻകണി... കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന യുവാക്കൾ. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
അനധികൃത ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
ഗോശാലയിൽ താൻ വരച്ച കൃഷ്ണന്റെ ചിത്രങ്ങൾക്ക് വിഷുദിനത്തിൽ കണിക്കൊന്ന പൂക്കൾ കൊണ്ട് അലങ്കാരം ഒരുക്കുകയാണ് ആവണി എന്ന വിദ്യാർത്ഥിനി.
വിഷു പടക്കം... വിഷു ആഘോഷിക്കാൻ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നവർ. കുമരകം ചന്തക്കവലയിൽ നിന്നുള്ള കാഴ്ച.
കണി വിരിഞ്ഞു... കണിക്കൊന്നയുടെ വിശുദ്ധിയുമായി ഒരു വിഷുക്കാലം കൂടി വരവായി. തൊടിയിലെ കൊന്നമരത്തിൻ ചുവട്ടിൽ പൂക്കൾ ശേഖരിക്കുവാനെത്തിയ യുവതി. ഭരണങ്ങാനത്തിന് സമീപം നരിയങ്ങാനത്ത് നിന്നുള്ള കാഴ്ച. കേരളകൗമുദിയുടെ എല്ലാ വായനക്കാർക്കും നന്മയുടെയും സ്നേഹത്തിൻറെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
കണ്ണനെ കന്നിക്കാണനായി... വിഷു വിപണിക്കായി തയ്യറാക്കുന്ന കൃഷ്ണവിഗ്രഹത്തിൻ്റെ അവസാന മിനുക്ക് പണിയിൽ ജെയ്സൺ പാലക്കാട്. കൊടുമ്പ് കല്ലിങ്കൽ ഭാഗത്ത് നിന്ന് പൂർണ്ണമായി പേപ്പർ പൾപ്പ് ഉപയോഗിച്ചാണ് തയ്യറാക്കിയിട്ടുള്ളത് .
തൃശൂർ പൂരംത്തിൽ പാറമേക്കാവ് വിഭാഗത്തിനായ് കുറ്റുമുക്കിൽ ആലവട്ടം ഉണ്ടാക്കുന്ന മുരളീധരൻ ചാത്തനാത്ത്. കഴിഞ്ഞ 50 കൊല്ലമായി പാറമേക്കാവ് വിഭാഗത്ത് മുരളീധരൻ തന്നെയാണ് ആലവട്ടവും വെൺചാമരവും ഉണ്ടാക്കുന്നത്.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.