കൊച്ചി നഗരമദ്ധ്യത്തിലൊരു കുട്ടിവനമുണ്ട്. അമ്മയുടെ നൃത്തവിദ്യാലയത്തിൽ മകനാണ് 'സംസ്‌കൃതി' എന്ന കുട്ടിവനം ഒരുക്കിയത്. വനം വകുപ്പ് പിന്തുണ നൽകി കുട്ടിവനം പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു
ആയോധന കലയിലും കേരള പൊലീസ് പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഏനാത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജൻ ഫിലിപ്പ്. വീഡിയോ : സന്തോഷ് നിലയ്ക്കൽ
സാജനെ സിനിമയിലെടുത്തു..ആയോധന കലയിലും കേരള പൊലീസ് പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഏനാത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജൻ ഫിലിപ്പ്
വീടുകൾ അണുവിമുക്തമാക്കാൻ.. കൊവിഡ് അണുനശീകരണത്തിനായി പോർട്ടബിൾ ഹാൻഡ് ഫോഗിംഗ് മെഷീനുമായി കെ.പി. ശിഹാബ്. അണുനശീകരണ ഉപകരണങ്ങൾക്ക് വില ഉയർന്നതോടെയാണ് കുറഞ്ഞ ചെലവിൽ വീടുകൾ അണുവിമുക്തമാക്കാൻ ശിഹാബ് മുന്നോട്ടുവന്നത്
കുമരകത്ത് നീലവസന്തം...ലോക്ക്‌ഡൗണിന് ശേഷം കോട്ടയം കുമരകത്തേക്കെത്തുന്ന സഞ്ചാരികളെ നീല വസന്തം കാത്തിരിക്കുന്നു. ചെങ്ങളം മൂന്ന്മൂലയ്ക്ക് സമീപം കൃഷി ഇറക്കാത്ത പാടശേഖരത്ത് നിറഞ്ഞ പോള പൂവിട്ടതാണ് ദൃശ്യ വിരുന്നൊരുക്കുന്നത്
കൊവിഡ് അണുനശീകരണത്തിനായി കുറഞ്ഞ ചെലവിൽ പോർട്ടബിൾ ഹാൻഡ് ഫോഗിംഗ് മെഷീനുമായി കെ.പി. ശിഹാബ്. അണുനശീകരണ ഉപകരണങ്ങൾക്ക് വില ഉയർന്നതോടെയാണ് കുറഞ്ഞ ചെലവിൽ വീടുകൾ അണുവിമുക്തമാക്കാൻ ശിഹാബ് മുന്നോട്ടുവന്നത്
മൈനക്കെന്താ ഈ വീട്ടിൽ കാര്യം... തെങ്ങോലയിലുള്ള കുരുവിക്കൂട്ടിൽ വന്നിരിക്കുകയാണ് മൈന. തൊട്ടപ്പുറത്തെ ഓലത്തുമ്പിൽ കുരുവിയെയും കാണാം. കുറുവയിൽ നിന്നുള്ള ദൃശ്യം
പ്രകൃതിയാലണിഞ്ഞ്... ജൂവലറിയുടെ പരസ്യബോർഡിലെ മോഡലിന്റെ ചിത്രത്തിൽ മാലപോലെ പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ. പാലാ ഏറ്റുമാനൂർ റോഡിൽ കട്ടച്ചിറയിൽ നിന്നുള്ള കാഴ്ച.
"ഇന്ന് അന്താരാഷ്ട്ര യോഗ ദിനം " വേളി കടൽ തീരത്ത്‌ യോഗയിലേർപ്പെട്ടിരിക്കുന്ന യോഗപരിശീലകയായ അജു
വെള്ളത്തിലായ ആവേശം... ലോകകപ്പ് പോലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളെത്തുമ്പോൾ ആളുകൾ ആവേശത്തിലെത്തുന്നതാണ് ജില്ല. ഇത്തവണ യൂറോ കപ്പ്,കോപ്പ അമേരിക്ക തുടങ്ങിയ മത്സരങ്ങൾ തുടങ്ങുമ്പോൾ ജില്ല നിശബ്ദമാണ്. കൊവിഡ് നിയന്ത്രങ്ങളിൽ ആവേശവും മുങ്ങിപ്പോയി. മലപ്പുറം കോട്ടപ്പടിയിലെ ത്രീസ് ഫുട്ബോൾ ഗ്രൗണ്ട് മഴ പെയ്ത് വെള്ളം കയറിക്കിടക്കുകയാണ്.
അതിരില്ലാത്ത പ്രാർത്ഥന...ലോക്ക്ഡൗണിൽ അടച്ചിട്ട കോട്ടയം മുസ്ലിം ജുമാ അത്ത് പള്ളിയുടെ വെളിയിൽ ഫുഡ്പാത്തിൽ നിന്ന് പ്രാർത്ഥിക്കുന്ന വിശ്വാസി. ലോക്ക്ഡൗണിന് ഇളവുകൾ ലഭിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചിട്ടില്ല.
മലകളും പുഴകളും കടന്ന് സഹ്യന്റെ മക്കൾക്കു വാക്‌സിനുമായി കാടു കയറുന്ന ഒരു ഡോക്ടർ. തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ജോലി നോക്കുന്ന ഡോ. ജോയ് ജോണിനെ പരിചയപ്പെടാം
മരത്തണലിൽ ഒരു വീട് ...മരത്തെ സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുകയാണ് കൊല്ലം മാടൻനട സ്വദേശി സുനിലും കുടുംബവും. കൗതുകവും അതിശയവുമാണ് വീടും വീടിനുള്ളിലെ കൂറ്റൻ മരവും.
കാടിന്റെ മക്കൾക്കുവേണ്ടി...മലകളും പുഴകളും കടന്ന് തന്റെ ഉറ്റവരായ സഹ്യന്റെ മക്കൾക്കും വാക്‌സിൻ എത്തിക്കണം എന്ന ലക്ഷ്യത്തോടെ ഡോ:ജോയ് ജോണും സഹപ്രവർത്തകരും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും സഹ്യന്റെ താഴ്വരയിലെ ഊരുകളിൽ.
തീറ്റേ തേടി ...കോട്ടയം കല്ലറക്ക് സമീപം പാടശേഖരത്തിൽ താറാവുകളുമായി പോകുന്ന കർഷകൻ
നിഴലും ജീവിതവും ... ഒന്നാം വിളയുടെ ആരംഭത്തിൽ കൃഷിസ്ഥലത്ത് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്ന സ്ത്രീ കൃഷി ആവിശ്യത്തിനായി മലബുഴ ഡാമിൽനിന്നാണ് വെള്ളം എത്തിക്കുന്നത് പാലക്കാട് ഓലശ്ശേരി ഭാഗത്ത് നിന്ന്.
കടലാഴങ്ങൾ തേടിയുള്ള യാത്ര അവസാനിപ്പിച്ച് ട്രോളിംഗ് നിരോധനതിന് മുൻപേ തീരമടുക്കാനുള്ള ശ്രമത്തിലാണ് ബോട്ടുകൾ. ഇനിയുള്ള 54 നാൾ തീരത്ത് വറുതിയുടെ കാലമാണ്. ബോട്ടുകൾ തീരം തേടി മടങ്ങുമ്പോൾ ഹാർബറിൽ നിന്ന് വലയെറിയുകയാണ് യുവാവ്. കൊല്ലം നീണ്ടകര ഹാർബറിൽ നിന്നുള്ള ദൃശ്യം.
തമ്പിച്ചേട്ടന് സൈക്കിൾ ചവിട്ടാനല്ല,​ കൂട്ടിന് .....സൈക്കിൾ ചവിട്ടിയില്ലെങ്കിലും തമ്പിച്ചേട്ടൻ എന്നും സൈക്കിളുമായി പോകും. കൊച്ചുമോന്റെ കുഞ്ഞുസൈക്കിൾ ഉരുട്ടി തെങ്ങുകയറാനുള്ള യാത്രയാണ്.ഏണി മാറി പുതിയ ഉപകരണം വന്നതോടെ അതുമായി പോകാനാണ് കുഞ്ഞുസൈക്കിൾ
കാറ്റ് പിടിച്ചതാ... ചാറ്റൽമഴയിൽ കുടചൂടി സൈക്കിൾ ചവിട്ടിപോകുന്നതിനിടെ കാറ്റടിച്ച് കുട മലർന്നപ്പോൾ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
കോട്ടയം കോടിമത പച്ചക്കറി മാർക്കറ്റിനു സമീപം റോഡരികിൽ ഉപേക്ഷിച്ചിട്ട് പോയ പൂച്ചക്കുഞ്ഞ്. അനിമൽ റെസ്ക്യു റീഹാബിലിറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് (ആരോ)പ്രവർത്തകരെ വിവരമറിയച്ചതിനെത്തുടർന്ന് മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെയും സുരക്ഷിതമായി കൊണ്ടുപോയി.
  TRENDING THIS WEEK
ആയോധന കലയിലും കേരള പൊലീസ് പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ഏനാത്ത് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജൻ ഫിലിപ്പ്. വീഡിയോ : സന്തോഷ് നിലയ്ക്കൽ
പത്തിനെന്ന് വർഷം ഭർത്താവിൻ്റെ വീട്ടിൽ ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച സജിതയെയും റഹ്മാനെയും വിത്തനശ്ശേരി വാടക വീട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിക്കുന്നു.
"ഇന്ന് അന്താരാഷ്ട്ര യോഗ ദിനം " വേളി കടൽ തീരത്ത്‌ യോഗയിലേർപ്പെട്ടിരിക്കുന്ന യോഗപരിശീലകയായ അജു
അയവിൽ കുരുങ്ങുമ്പോൾ... ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ എറണാകുളം മേനകയിൽ അനുഭവപ്പെട്ട തിരക്ക്.
മൈനക്കെന്താ ഈ വീട്ടിൽ കാര്യം... തെങ്ങോലയിലുള്ള കുരുവിക്കൂട്ടിൽ വന്നിരിക്കുകയാണ് മൈന. തൊട്ടപ്പുറത്തെ ഓലത്തുമ്പിൽ കുരുവിയെയും കാണാം. കുറുവയിൽ നിന്നുള്ള ദൃശ്യം
പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ കുട്ടനാട്ടിലെ കൈനകരി കനക്കാശ്ശേരി പാടശേഖരമുൾപ്പടെ പ്രശ്നബാധിതമായ പ്രദേശങ്ങൾ സന്ദർശിക്കാൻ പുറം ബണ്ട് നിർമിക്കാൻ കായലിൽ താഴ്ത്തിയ തെങ്ങ് കുറ്റിയിൽ കൂടി നടന്നു നീങ്ങുന്നു
ലോക്ക്‌ഡൗണിന് ശേഷം കോട്ടയം കുമരകത്തേക്കെത്തുന്ന സഞ്ചാരികളെ നീല വസന്തം കാത്തിരിക്കുന്നു. ചെങ്ങളം മൂന്ന്മൂലയ്ക്ക് സമീപം കൃഷി ഇറക്കാത്ത പാടശേഖരത്ത് നിറഞ്ഞ പോള പൂവിട്ടതാണ് ദൃശ്യ വിരുന്നൊരുക്കുന്നത്
ഇനിയും നിറമണിയും... ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ നിരവധി ചെറുകിടക്കച്ചവടക്കാരുടെയും ജീവിതം വീണ്ടും നിറമണിഞ്ഞ് തുടങ്ങി. ഉപജീവനത്തിനായി ഭീമൻ ബലൂണുകളും മറ്റു ചെറുകിട വസ്തുക്കളുമായി വില്പനക്കെത്തിയ നാടോടി സ്ത്രീകൾ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
മഴയിലേക്ക്... ഇന്നെലെ ഉച്ചക്ക് അപ്രതീക്ഷതമായി മഴ പെയ്തപ്പോൾ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ആട്ടോറിക്ഷയിൽ വന്നിറങ്ങുന്നയാൾ.
കാലിലാണ് കൺട്രോൾ... നഗരത്തിലൂടെ ഓട്ടോയിലെത്തിയ വളർത്തുനായ ചാടിപ്പോകാതിരിക്കുവാൻ ചവിട്ടിപ്പിടിച്ച് കൊണ്ടുപോകുന്ന ഉടമസ്ഥ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com