കനത്ത മഴയിൽ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളം കയറിയ മധൂർ പട്ലയിൽ കുടുംബങ്ങളെ തോണിയിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
കനത്ത മഴയിൽ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മധൂരിൽ റോഡിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ദിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോൾ
കവറിൽ പൊതിഞ്ഞ യാചന...മഴക്കൊള്ളാതിരിക്കാൻ ശരീരം പുതപ്പുപോലെ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വഴിയരിയിൽ ഭിക്ഷ യാചിക്കുന്ന വയോധിക.തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
തൃശൂർ സ്വരാജ് റൗണ്ടിൽ സന്നദ്ധ പ്രവർത്തനത്തിൻ്റെ ഭഗമായി ഓട്ടോറിക്ഷയിൽ കൊണ്ട് വന്ന ഉച്ചയൂണും വെള്ളവും വാങ്ങി ചെറുചിരിയുമായി പോകുന്ന ആൾ
ഒന്ന് ശ്രദ്ധിക്കണെ .... മഴയിൽ തകർന്ന് വെള്ളം കെട്ടിനിൽക്കുന്ന തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
തൃശൂർ വടക്കേച്ചിറ ഭാരതീയ വിദ്യാഭവൻ സ്കൂളിൽ സംഘടിപ്പിച്ച പി. ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കലാമണ്ഡലം ഗോപിയും സി.രാധാകൃഷ്ണനും പി.ചിത്രൻ നമ്പൂതിരിപ്പാടിൻ്റ ഓർമ്മകൾക്ക് മുമ്പിൽ പ്രാർത്ഥനയോടെ
ലഹരി വിരുദ്ധ ദിനത്തിൽ തൃശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പാലിയേക്കര ചിറ്റിശ്ശേരിയിലെ സ്മരണ ടൈൽസിൽ കത്തിക്കാൻ കൊണ്ട് വന്നപ്പോൾ
ലഹരി വിരുദ്ധ ദിനത്തിൽ തൃശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പാലിയേക്കര ചിറ്റിശ്ശേരിയിലെ സ്മരണ ടൈൽസിലെ ചുളയിലേക്ക് ഇട്ട് കത്തിച്ച പുക കുഴലിലൂടെ പുറത്തേക്ക്
മഴയെ തുടർന്ന് പൊരിങ്ങൽകുത്ത് ഡാം തുറന്നപ്പോൾ.
തൃശൂർ വിമല കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയുടെ അസൽ ബിരുദ സർട്ടിഫിക്കേറ്റ് വിതരണോദ്ഘാടനം സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് നിർവഹിക്കുന്നു
പൊട്ടി പൊളിഞ്ഞ് വെള്ളം കെട്ടി നിൽ ക്കുന്ന തലോർ സെൻ്ററിലെ റോഡ് കുഴി മുന്നറിയിപ്പുമായി നാട്ടുകൾ റോഡിൽ തടസ്സം സ്ഥാപിചിട്ടുണ്ട്
ലഹരി വിരുദ്ധ ദിനത്തിൽ തൃശൂർ സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പാലിയേക്കര ചിറ്റിശ്ശേരിയിലെ സ്മരണ ടൈൽസിലെ ചുളയിലേക്ക് ഇട്ട് കത്തിച്ച് കളയുന്നു.സിറ്റി പൊലീസിൻ്റെ പരിധിയിൽ ഉള്ള വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്, ഹാഷീഷ് ഓയിൽ , മെത്താഫെറ്റ്മിൻ എന്നിവയാണ് ഇത്തരത്തിൽ കത്തിച്ച് കളഞ്ഞത്
കവറിൽ പൊതിഞ്ഞ യാചന...മഴക്കൊള്ളാതിരിക്കാൻ ശരീരം പുതപ്പുപോലെ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി വഴിയരിയിൽ ഭിക്ഷ യാചിക്കുന്ന വയോധിക.തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
മഴയിൽ വെള്ളം കയറിയ ഭാരത പുഴ മണൽ പരപ്പായി കിടന്ന പുഴ കനത്ത മഴയിൽ വെള്ളം കയറി പുഴയായപ്പോൾ ചെറുത്തുരുത്തിയിൽ നിന്നൊരു ദൃശ്യം
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഡി.ഇ. ഒ ഓഫീസ് മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ദുരന്ത പെയ്ത്ത്... തൃശൂർ പുഴക്കലിൽ കനത്ത മഴയിലും ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികൾ . പുറകിൽ റോഡ് മോശമായതിനാൽ വാഹനങ്ങളുടെ ഗതാഗത തിരക്കും കാണാം.
തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു തകർന്നപ്പോൾ. യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു.
കനത്ത മഴയിലും വള്ളത്തിൽ ചമ്പക്കുളം മൂലം വള്ളംകളി ആസ്വദിക്കുന്നവർ
കനത്ത മഴയിലും വള്ളം തുഴഞ്ഞ് ചമ്പക്കുളം മൂലം വള്ളംകളി ആസ്വദിക്കുന്നവർ
  TRENDING THIS WEEK
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
മഴയിൽ ഉയരാൻ കാത്ത്.... കന്നത്ത മഴയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാതെ നിൽക്കുകയാണ്. 2327.78 അടിയാണ് ജലനിരപ്പ്. 29 ശതമാനം ജലനിരപ്പാണ് നിലവിൽ ഉള്ളത്. പ്രതിരോധ വകുപ്പിന്റെ പരീക്ഷണത്തിനുള്ള കപ്പൽ നിർമ്മാണം പൂർത്തിയായി. ഇടുക്കി ഡാമിലെ കുളമാവിൽ നിന്നുള്ള കാഴ്ച.
എറണാകുളം നഗരത്തിലെ വൈദ്യുത പോസ്റ്റിൽ തകരാർ പരിഹരിക്കുന്ന ജീവനക്കാരൻ
കരുതൽവേണം...പനികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് ധരിക്കാനായി കവാടത്തിന് മുന്നിൽ മാസ്കുകൾ വിൽക്കുന്നയാൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com