'കുത്തൊഴുക്കിലും'പ്രതീക്ഷ... ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നയാൾ പാണക്കാട് നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി
എറണാകുളം കണ്ടക്കടവ് പാടശേഖരത്തിൽ നിന്നൊരു പ്രഭാത കാഴ്ച
കോട്ടയം തിരുനക്കര മൈതാനിയിലെ വെള്ളക്കെട്ടിൽ പതിഞ്ഞ ഭൂപടങ്ങളുടെ പോസ്റ്റർ വിൽക്കുന്നയാളുടെ പ്രതിഫലന ചിത്രം
ജീവിതഭാരം... കൊവിഡിൽ തകർന്ന പല വ്യവസായ മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം നയിക്കാൻ തെരുവോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിൽപ്പനക്കുള്ള ബക്കറ്റുകൾ തലയിൽ വെച്ചും കയ്യിൽ പിടിച്ചും റോഡിലൂടെ നടന്ന് കച്ചവടം നടത്തുകയാണ് യുവാവ്. ആലത്തൂർപടിയിൽ നിന്നുള്ള ദൃശ്യം.
കുട്ട കണക്കെ...കോട്ടയം പാക്കിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിലെ മൈതാനിയിൽ നടക്കുന്ന പാക്കിൽ സംക്രമവാണിഭത്തിന് ആചാരത്തിന്റെ ഭാഗമായി കുട്ടയും മുറവും വിൽക്കാനായെത്തിയ പാക്കനാരുടെ തലമുറയിൽപ്പെട്ട തങ്കമ്മയുടെ അടുത്ത് നിന്ന് സാധനം വാങ്ങുന്നവർ.
പുണ്യമാസമായ കർക്കടകത്തിൽ രാമായണ ശീലുകൾ രാമായണ മാല എന്നപേരിൽ അവതരിപ്പിക്കുകയാണ് 14കാരി കൃഷ്ണവേണി
പാഹി രാമ പ്രഭോ... രാമായണ പാരായണത്തിലൂടെ ഭക്തർ ആത്മ സായൂജ്യം തേടുന്ന പുണ്യകർക്കിടകമാസത്തിന് ഇന്ന് തുടക്കം. ഇനി എല്ലാ ഹൃദയങ്ങളിലും ശ്രീരാമനാമ ജപ പുണ്യം മാത്രം.
ശ്രീരാമ നാമം... ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസാരംഭം. മുത്തശ്ശി ചൊല്ലുന്ന രാമായണം കേട്ടിരിക്കുന്ന കുട്ടികൾ.
ഒന്ന് വേലിചാടിയതാ...കോട്ടയം പാമ്പാടി പങ്ങടയിലെ റബർത്തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ കുടുങ്ങിക്കിടന്ന കുറുക്കന്പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സകൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ കോടിമത മൃഗാശുപത്രിയിലെത്തിച്ചപ്പോൾ
പാലക്കാട് വാളയാർ ഭാഗങ്ങളിൽ ദിവസങ്ങളായി കൃഷി നാശം നടത്തിയ കാട്ടാനയെ വനപാലകർ ഉൾക്കാട്ടിലേക്ക് ഓടിച്ചു വിടുന്നെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ തിരിച്ച് വരാറുണ്ട്. അയ്യപ്പൻ മലമുകളിൽ നിന്നുള്ള കാഴ്ച
പച്ചപ്പ് അണിഞ്ഞ്... വേനൽമഴ ഭാഗികമായി ലഭിച്ചതോടെ വരണ്ട് ഉണങ്ങിയ ഭൂമി പച്ചപ്പ് അണിഞ്ഞപ്പോൾ മേച്ചിൽപ്പുറങ്ങളിൽ എത്തിയ പോത്തുകൾ പാലക്കാട് കല്ലേക്കുളങ്ങര ഭാഗത്ത് നിന്നുള്ള കാഴ്ച
തിരിയുമോ ജീവചക്രം ... കൊവിഡ് വ്യാപന പശ്ചാതലത്തിൽ പാലക്കാട് ബി.ഒ.സി.റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ അറ്റകുറ്റപണി നടത്തുന്ന തൊഴിലാളികൾ.
നൂറ് മേനി വിളയിക്കാൻ ക്ഷമയോടെ ....വിരിപ്പ് കൃഷിക്കായി വിതച്ച നെൽവിത്തുകൾ കൊത്തിതിന്നാൻ വരുന്ന പക്ഷികളെ പാത്രം കൊട്ടി പറപ്പിച്ച് വിടാൻ പാടശേഖരത്തിന് നടുവിൽ കാത്തിരിക്കുന്ന കർഷക തെഴിലാളി. കോട്ടയം കല്ലറ-വെച്ചൂർ പൂവത്തിക്കരി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച
മാസ്ക് ഇല്ലാത്തത്തിൽ കേസായോ ... കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കാളവണ്ടിയാത്ര സമാപിച്ച ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്ധ്യോഗസ്‌ഥൻ കൗതുകത്തോടെ കാളയെ തലോടുന്നു
മാസ്ക് ഇല്ലാത്തത്തിൽ കേസായോ ... കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് സംഘടിപ്പിച്ച കാളവണ്ടിയാത്ര സമാപിച്ച ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്ധ്യോഗസ്‌ഥൻ കൗതുകത്തോടെ കാളയെ തലോടുന്നു
ബ്ലാക് ആന്റ് വൈറ്റ് ... തൃശൂർ ചേർപ്പ് പാടത്ത് തീറ്റ തേടി എത്തിയ കറുത്ത തലയുള്ള വെള്ള ഐബിസ്
വലയിലായ ജീവിതം... വിൽപ്പനക്കായി വെച്ച താറാവിൻ കൂട്ടങ്ങൾക്ക് സമീപം ഇരിക്കുന്ന കച്ചവടക്കാരൻ.ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും പല പ്രവർത്തന മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം മുന്നോട്ട് നയിക്കാൻ പാതയോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മലപ്പുറം മച്ചിങ്ങലിൽ നിന്നുള്ള കാഴ്ച.
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതൻ അശോക് ആർ. കലിത കഥയും സംവിധാനവും നിർവഹിച്ച സിനിമ നാല്‌ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ജൂലായ് 6 ന് റിലീസ് ചെയ്യും
ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു വാഴക്കുലയുണ്ട് വയനാട്ടിലെ അപ്പാട് കുന്നേൽ നാരായണന്റെ തോട്ടത്തിൽ. കാണാം ആ കൗതുകക്കാഴ്ച
ഒരോ യാത്രയും കാഴ്ച്ചയ്ക്കും മനസിനും കുളിർ നൽക്കുന്നു.. പാലക്കാട് മണ്ണാർക്കാടിൽ നിന്ന് അട്ടപ്പാടിയിലേക്ക് പോവുന്ന വഴിയിൽ കോടമഞ്ഞ് മലനിരകളെ മുടിയപ്പോൾ
  TRENDING THIS WEEK
തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ഉദ്ഘാടനം ചെയ്യുന്ന കളക്ടർ ഹരിത വി. കുമാർ.
അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അംബേദ്ക്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മ സമരത്തിന്റെ ഉദ്ഘാടനം എ .പി .ഡി .എഫ് ചെയർമാൻ എസ്.രാജപ്പൻ നിർവഹിക്കുന്നു
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
പൂച്ചക്കുട്ടിയാ... മന്ത്രി എ.കെ. ശശിന്ദ്രനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പൂച്ചകുട്ടിയുടെ ബൊമ്മ കാണിച്ച് പ്രതിഷേധ സമരം നടത്തുന്നു.
മന്ത്രി എ.കെ. ശശിന്ദ്രനെ സ്ഥാനത്ത് നിന്നും പുറത്തക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പൂച്ചകുട്ടിയുടെ ബൊമ്മ ഉയർത്തി പ്രതിഷേധ സമരം നടത്തുന്നു.
എറണാകുളം മഹാരാജാസ് കോളേജിന് മുന്നിലെ നടപാതയോട് ചേർന്ന് നിന്ന മരം കടപുഴകി വീണ നിലയിൽ.
പച്ചയണിഞ്ഞു... നെൽവയലും ഹരിതഭംഗിയുമണിഞ്ഞു നിൽക്കുന്ന പച്ചപ്പിന് നടുവിലൂടെ കടന്നു പോകുന്ന ട്രെയിൻ. എറണാകുളം ജില്ലയുടെ ഗ്രാമപ്രദേശമായ മുളംതുരുത്തിയിൽ നിന്നുള്ള കാഴ്ച.
'കുത്തൊഴുക്കിലും'പ്രതീക്ഷ... ജില്ലയിൽ മഴ കനത്തതോടെ നിറഞ്ഞൊഴുകുന്ന കടലുണ്ടി പുഴയിൽ ചൂണ്ടയിടുന്നയാൾ പാണക്കാട് നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി
ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാലക്കുടിയിലെ ബാൾ ഭവനിൽ പേരക്കുട്ടിക്കൾക്കൊപ്പം ദീപം തെളിയിക്കുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ ചാത്തുണ്ണി
ശക്തമായ കാറ്റും മഴയിലും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുവരുതെന്ന മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാനാകാതെ മത്സ്യതൊഴിലാളികൾ തീരത്തിരുന്ന് വലകളുടെ അറ്റകുറ്റ പണികളിലേർപ്പെടുന്നു .ശംഖുംമുഖം തീരത്തുനിന്നുള്ള കാഴ്ച്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com