മഴ യാത്രകളിൽ ...കനത്ത മഴയെ തുടർന്ന് തൃശൂർ പുള്ള് മനക്കൊടി റോഡിൽ വെള്ളം കയറിയപ്പോൾ . വെള്ളത്തിൽ നിന്ന് പോയ ബൈക്ക് സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്ന ആളെയും കാണാം .
വവ്വാലിന് വല വിരിച്ച്.... കുടയത്തൂരിലെ റമ്പു ട്ടാൻ തോട്ടത്തിൽ വവ്വാലിനെ പ്രതിരോധിക്കാൻ വല വിരിച്ച് സംരക്ഷിച്ചിരിക്കുന്നു.
സൗഹൃത സദസ്... തൊടുപുഴ പാർക്കിലെ മരത്തിൽ എത്തിയ കാക്ക കൂട്ടം
വിതുമ്പലോടെ...അന്തരിച്ച ബിന്നി ഇമ്മട്ടിയുടെ മൃതദ്ദേഹം തൃശൂരിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ തുടങ്ങിയവർ സമീപം
തകരപ്പറമ്പിന് സമീപം ജോയിയുടെ മൃതദേഹം കണ്ടെത്തിയ ഭാഗത്തെ മാലിന്യനിക്ഷേപം
അന്തരിച്ച കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ്റെ മൃതദ്ദേഹം തൃശൂർ സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന സാഹിത്യ അക്കാഡമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദൻ , സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് തുടങ്ങിയവർ
വയറ് നിറക്ക്... തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കൊച്ചിൻദേവസ്വം ബോർഡിൻ്റെ ആനകളുടെ സുഖചികിത്സക്ക് തുടക്കം കുറിച്ചുള്ള ചടങ്ങിൽ ആനക്ക് ഫ്രൂട്ട്സ് നൽക്കുന്ന വയോധിക.
അതിതീവ്ര മഴ തൃശൂരിൽ നിന്നൊരു ദൃശ്യം
മഴയിൽ ഇരു ചക്ര വാഹനത്തിലുന്ന് മാഗോ ജൂസ് കുടിക്കുന്ന യുവതി തൃശൂർ മുതുവറയിൽ നിന്നൊരു ദൃശ്യം
മഴയുടെ തണുപേറ്റ് ഇരുചക്ര വാഹനത്തിൽ തൃശൂർ പുഴക്കലിൽ നിന്നൊരു ദൃശ്യം
ആനച്ചന്തം പകർന്ന്... തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തിൽ ആനയൂട്ടിനായി നിരന്നു നിൽക്കുന്ന ഗജവീരന്മാർ.
മഴയിൽ പുഴ കവിഞ്ഞ് ശ്രീകോവിലിലിൽഎത്തിയതിനെ തുടർന്ന് താണിക്കുടം ഭഗവതി ക്ഷേത്രത്തിൽ ആറാട്ടിനെത്തിയ ഭക്തജനങ്ങൾ
മഴയിൽ വെള്ളം പൊന്തിയ ചാലക്കുടി പുഴ
തൃശൂർ ഒല്ലൂർ ചീരാച്ചിയിൽ കൂറ്റൻ മാവ് മഴയിൽ കട പുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ അക്ഷമനായി ബസിൽ കാത്ത് നിൽക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ
തൃശൂർ ഒല്ലൂർ ചീരാച്ചിയിൽ കൂറ്റൻ മാവ് മഴയിൽ കട പുഴകി കാറിന് മുകളിൽ വീണപ്പോൾ
രാമായണ ആരംഭം...കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായയഭേദമന്യേ രാമായണം വായനയ്ക്ക് തുടക്കം കുറിക്കുന്ന മുത്തശ്ശി
ഗജ കൂട്ട് തയ്യാർ...കർക്കിടക മാസത്തിലെ ആനയൂട്ടിനോട് അനുബന്ധിച്ച് തൃശൂർ വടക്കുനാഥ ക്ഷേത്രത്തിലെ ആനകൾക്കായി തയ്യാറാക്കുന്ന ഔഷധക്കൂട്ടിന്റെ പാചക പുരയിൽ നിന്നും.
കനത്ത മഴയിൽ വീണ ജില്ലാശുപത്രി അങ്കണത്തിൽ വീണഫ്ലക്സ് ബോർഡ് മാറ്റുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
തൃശൂർ റെയിൽവേ സ്റ്റേഷന് മുൻപിലെ കാന പരിശോധിക്കുന്ന മേയർ എം.കെ മേയർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ , വർഗീസ് കണ്ടംകുളത്തി എന്നിവർ
ആത്മവിശുദ്ധിയുടെ മറ്റൊരു കർക്കിടക മാസത്തിന് തുടക്കമായി....... കുളിച്ചു ശുദ്ധിയായി ഉമ്മറത്തിരുന്ന് പ്രായഭേദമന്യേ രാമായണ മാസത്തെ ഓർമ്മപ്പെടുത്തി കൊണ്ട് തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദ പഠന വിദ്യാർത്ഥികൾക്ക് രാമയണം പാരായണം ചെയ്ത് കൊടുക്കുന്ന ആചാര്യനും
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com