TRENDING THIS WEEK
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ പി.എസ്.സി ഓഫീസിൻ്റെ ബോർഡ് മാറ്റി പ്രതിഷേധിക്കുന്നു.
ചെമ്മീനിനൊപ്പം വലയിൽ കുടുങ്ങുന്ന കടൽപ്പുഴുക്കളെ സാധാരണയായി മത്സ്യത്തൊഴിലാളികൾ കടലിൽ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ കണ്ണൂർ അഴീക്കൽ സ്വദേശി സുകേഷിനും സഹോദരങ്ങളായ സുനീഷിനും സുമേഷിനും ഇത് ജീവിതമാർഗം കൂടിയാണ്.
റീത്താണ് മറുപടി... പിൻവാതിൽ നിയമനത്തിനെതിരെ കെ.എസ്.യു പ്രവർത്തകർ തൃശൂരിലെ പി.എസ്.സി ഓഫീസിൽ റീത്ത് വെക്കാൻ നടത്തിയ ശ്രമത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു.
ദേശിയ പാതയിൽ എറണാകുളം കുമ്പളം ടോൾ പ്ളാസയ്ക്ക് സമീപം ഡിവൈഡർ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി ചെടികൾ നടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
പണിമുടക്കിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബി.എം.എസ് തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം.
ബ്യൂട്ടി പാർലറും ബ്യൂട്ടി സലൂണുമായിട്ടും ശീലവും ചേലും മാറ്റാത്ത ഒരു ബാർബറുണ്ട് കോഴിക്കോട്ട്. നിരപ്പലക കൊണ്ടടയ്ക്കുന്ന പീടികയിൽ മരക്കസേരയും നീളൻ മേശയുമിട്ട് " തല " കാത്തിരിക്കുകയാണ് ബാർബർ ബാലൻ.
ദർശനം ഐരാവതത്തിലേറി... ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ.