തൃശൂർ സ്വാരാജ്റൗണ്ടിൽ മറ്റ് വാഹനങ്ങൾക്കും റോഡ് മുറിഞ്ഞ് കടക്കുന്ന കാൽനടക്കാർക്കും ഭീക്ഷണിയാണ് സ്വകാര്യ ബസുകളുടെ ലക്ഷ്യം തെറ്റിയുള്ള ഓട്ടം
അന്തരിച്ച പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ മങ്ങാട്കെ.നടേശൻ്റെ മൃതദേഹം സംസ്കാരത്തിനായ് പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ട് വന്നപ്പോൾ പൊലീസ് ഔദ്യോഗിക ബഹുമതിയായ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ഇടതുപക്ഷ ട്രേഡ് യൂണിയൻ -സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ കാസർകോട് ടൗണിൽ നടന്ന മെയ്‌ ദിന റാലി.
ഉഷ്ണതരഗത്തിൻ്റെ കാഠിന്യത്താൽ പുല്ലഴി കോൾപാടത്തെ തോട്ടിലെ വെള്ളത്തിൽ ചിറകടിച്ച് ഉല്ലസിക്കുന്ന കൊക്കുകൾ
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക തൊഴിലാളി ദിനം. എല്ലുമുറിയെ പണിചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ കരുത്തിൽ മുന്നേറുകയാണ് നമ്മുടെ നാട്. ആലപ്പുഴ ചേർത്തല തിരുനല്ലൂരിൽ നിന്നുളള ദൃശ്യം
തിളക്കം മങ്ങിയ പൊന്ന്.. കുട്ടനാടൻ പാടങ്ങളിൽ വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്. പ്രതീക്ഷിച്ച രീതിയിലുള്ള വിളവ് കിട്ടാത്ത വിഷമത്തിലാണ് കർഷകർ. കൈനകരി ഇടപ്പള്ളി സോമാതുരം പാടശേഖരത്തിൽ നിന്നുള്ള കാഴ്ച
വേനൽ ചൂടിൻ്റെ കാഠിന്യം കുറക്കുന്നതിനായ് തൃശൂർ മൃഗശാലയിലെ മൃഗങ്ങൾക്ക് പ്രത്യേകമായി നൽകി വരുന്ന തണ്ണിമത്തൻ രുചിച്ച് നോക്കുന്ന കുരങ്ങ്
തൃശൂർ അമല ആശുപത്രിക്ക് സമീപം തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിച്ച് കഴിക്കുന്ന ഐൻ.എൻ.ടി.യു.സി,എ.ഐ.ടി.യു.സി ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളുടെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നാളെയാണ് മെയ് ഒന്ന് തൊഴിലാളി ദിനം
കനത്ത വേനൽ ചൂടിൽ നിന്ന് രക്ഷെദദനേടുന്നതിനായ് തൃശൂർ മൃഗശാലയിൽ മ്ലാവിൻ്റെ ദേഹത്ത് വെള്ളം ഒഴിച്ച് കൊടുത്ത് സംരക്ഷിക്കുന്നു
തൃശൂർ കുരിയച്ചിറയിലെ കോർപറേഷൻ്റെ ഓർഗാനിക് വേയ്റ്റ് കൺവെട്ടർ പ്ലാൻ്റിലെ ശുചിത്വമില്ലായ്മ മൂലമുണ്ടായ ഈച്ച ശല്യത്തെ തുടർന്ന് പ്രദേശവാസികൾ തങ്ങളുടെ വീടുകളിൽ നിന്നും പിടിക്കൂടിയ ഈച്ചകളുമായി പ്ലാൻ്റിന് മുമ്പിൽ സംഘടപ്പിച്ച പ്രതിഷേധം
കടുത്ത വേനൽ ചൂടിൽ യാത്രക്കാർ കൂടിച്ച് തീർത്ത ദാഹജലകുപ്പികൾ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
ചാലക്കുടി പാലസ് റോഡിലെ ജ്യോതിസ് വീട്ടിൽ സ്പ്രിംഗ്ളർ ഉപയോഗിച്ചുള്ള കൃത്രിമ മഴ ആസ്വദിക്കുന്ന ഗ്രഹനാഥൻ രെജ്ഞിത്ത് രാമൻപിള്ള
തണ്ണീരിൽ കുടിനീർ തേടി... തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ ഓരുവെള്ളം കയറിയിരിക്കുകയാണ്. പുലർച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് കുട്ടനാട്ടിൽ വിതരണം ചെയ്യുവാനായ് വള്ളങ്ങളിലെത്തി ടാങ്കുകളിൽ വെള്ളം ശേഖരിക്കുന്നു. വേനൽചൂടിൽ കുട്ടനാട്ടിലെ ഉൾപ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.
മംഗള വോട്ട്... ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ പരിശോധിച്ച് കണ്ടെത്തുന്ന നവദമ്പതികളായ സന്ദീപ്കുമാർ.ആർ.പൈയും, ശിവമഞ്ജരിയും. വോട്ടേഴ്സ് സ്ലിപ്പ് കൈവശമില്ലാതിരുന്നതിനാൽ ഇവർ സ്വയം പരിശോധിച്ച് ഈ ബൂത്തിലെ വോട്ടറായി സന്ദീപ്കുമാറിന്റെ ക്രമനമ്പർ കണ്ടെത്തുകയായിരുന്നു
അടിമാലി കൊരങ്ങാട്ടിയിൽനിന്നെത്തിയവർ വോട്ടുചെയ്യാനായി കാത്തിരിക്കുന്നു
അടിമാലി ഗവ.എച്ച് എസിലെ ബൂത്തിൽ വോട്ടുചെയ്ത പ്ലാമലക്കുടിയിലെ പളനിയമ്മ
തൊടുപുഴ കുമ്പംകല്ല് ബി ടി എം എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ നടൻ ആസിഫ് അലി
തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ ലോക സഭാമണ്ഡലത്തിലെ ഇലട്രോണിക്ക് പോളിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന തൃശൂർ എഞ്ചീനിയിംഗ് കോളേജ് അങ്കണത്തിലെ പൊലീസ് സുരക്ഷ
തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ ലോകസഭാമണ്ഡലത്തിലെ ഇലട്രോണിക്ക് പോളിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്ന തൃശൂർ എഞ്ചീനിയിംഗ് കോളേജിലെ പൊലീസ് സുരക്ഷ
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രാധ ടീച്ചർക്ക് ഉപഹാരം നൽകി ആദരിക്കുന്നു
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി സംഘടിപ്പിച്ച സമരത്തെത്തുടർന്ന് കോട്ടയം ചങ്ങളത്തുകാവിൽ ടെസ്റ്റ് നടത്താതെ നിർത്തിയിട്ടിരിക്കുന്ന ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com