പി രാഘവന്റെ രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കേരള എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധാഗ്നിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം
രാജ്മോഹൻ ഉണ്ണിത്താൻ എം പി കാസർകോട് ജില്ലാ കോൺഗ്രസ്‌ ഓഫീസിൽ മാധ്യമങ്ങളെ കണ്ടപ്പോൾ
കാസർകോട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വർധിക്കുന്ന കവർച്ചകളുമായി ബന്ധപ്പെട്ട് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ വിളിച്ചു ചേർത്ത വ്യാപാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസംഗിക്കുന്ന ജില്ലാ പൊലീസ് മേധാവി പി.ബിജോയ്.
നീറ്റ് ,നെറ്റ് പരീക്ഷകൾ അട്ടിമറിച്ചതിനെതിരെ ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ ഇൻകം ടാക്‌സ്‌ ഓഫീസ്‌ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകരെ പ്രതിരോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ബോട്ടിങ്ങും, കയാക്കിങ്ങുമായി മൺസൂൺ ടൂറിസം ആസ്വദിക്കാൻ നിരവധിപ്പേരാണ് ജില്ലയിലേക്കെത്തുന്നത്. ആലപ്പുഴ സീറോ ജെട്ടിക്ക് സമീപം കായാക്കിങ്ങ് നടത്തുന്നവർ
കനത്ത മഴ ആസ്വദിച്ച് നഗര മധ്യത്തിലൂടെ സൈക്കളിൽ സഞ്ചരിക്കുന്ന സ്ക്കൂൾ വിദ്യാർത്ഥികൾ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നിന്നുള്ള കാഴ്ച
മന്ത്രി നടനുമാണേ...തൃശൂർ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവിധ ഭാവങ്ങൾ.
തൃശൂർ കോർപറേഷൻ്റെ അയ്യന്തോളിലുള്ള  ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ  ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തിനിടയിൽ  മേയർ എം.കെ വർഗീസിനെ കെട്ടിപ്പിടിക്കുന്ന സുരേഷ് ഗോപി . എൽ.ഡി.എഫ് മേയറായ എം.കെ വർഗീസ് തിരഞ്ഞെടുപ്പിന് മുൻപും ശേഷവും  സുരേഷ് ഗോപിയെ പുകഴ്ത്തി പറഞ്ഞ്  വാർത്തകളിൽ ഇടം നേടിയിരുന്നു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്നാവശ്യമായി എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്നും.
വിദ്യാർത്ഥി ഐക്യം... നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്ന ആവശ്യവുമായി എസ്.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജിസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാനായി പോലീസുകാർ വച്ച ബാരിക്കേടുകൾ നോക്കി ഓടിവരുന്ന പ്രവർത്തകർ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഹൈടെക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്ലാറ്റ്ഫോം വൃത്തിയാക്കുന്നു
തൃശൂർ ഏനമാവ് ബണ്ടിനടുത്ത കായലിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നവർ
പണി പുറകെ വരും...തൃശൂർ ശക്തൻ നഗരിയിലെ മൈതാനിയിൽ ഉപേക്ഷനിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ നിന്നും കിട്ടിയ ബില്ലുകൾ പോലീസിന് കൈമാറാനായി ശേഖരിച്ചു വെച്ചിരിക്കുന്ന കോർപ്പറേഷൻ തൊഴിലാളികൾ.
ഇരുട്ടിൻ മറവിൽ...തൃശൂർ ശക്തൻ നഗറിലെ മൈതാനിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ എടുത്ത് മാറ്റുന്ന കോർപ്പറേഷൻ തൊഴിലാളികൾ.വെളിച്ചവും,സി സി ടി വി ക്യാമറകളും ഇല്ലാത്തതിനാൽ രാത്രി സമയത്ത് കൊണ്ടുവന്നു വേസ്റ്റ് തള്ളിയതാണെന്ന് കരുതുന്നു.
പ്രതിഷേധത്തിനിടയിലെ കിറ്റ് .... തൊടുപുഴ നഗരസഭ ഓഫീസിന് മുന്നിൽ പോലീസ് ബാരേക്കേഡ് സ്ഥാപിച്ചത് കൊണ്ട് ആശ്രയ പദ്ധതിൽ കൊടുക്കുവാനുള്ള കിറ്റ് ഇറക്കി വയ്ക്കുന്ന ജീവനക്കാർ
സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സ് പ്രവേശനത്തിന് ആലപ്പുഴ എസ് ഡി കോളേജിലെത്തിയ വിദ്യാർത്ഥികൾ
കൊതി തീരും മുൻപേ... ഇന്നലെ പെയ്ത മഴക്കൊപ്പം അടിത്തറ തകർന്ന തൻ്റെ വീടിൻ്റെ വീണ ഭാഗം നോക്കുന്ന തൃശൂർ സീതാറാം മിൽ ലൈനിൽ തോപ്പ് പറമ്പിൽ സെൽവൻ. പുതിയ വീട് പണിത് താമസം തുടങ്ങി രണ്ടുമാസമായി ആയിട്ടുള്ളൂ.
തൊഴിലിടം... ചൂടിനെ അവഗണിച്ച് ഒരു നേരത്തെ അന്നത്തിനായ് പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾ തൃശൂർ പാലിയേക്കരയിലെ ഒരു ടൈൽ ഫാക്ടറിയിൽ നിന്നൊദൃശ്യം
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകളുടെ സുഖചികിത്സക്ക് പുന്നത്തൂർ ആനകോട്ടയിൽ തുടക്കം കുറിക്കുന്നതിനിടെ മഴ പെയ്തപ്പോൾ ആന പാപ്പാന്മാർ റെയിൻ കോട്ടിട്ട് ആനയ്ക്ക് സമീപം അണിനിരന്നപ്പോൾ
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com