സ്കൂൾ തുറക്കുന്നതിന് മുമ്പേ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ തങ്ങൾക്കാവശ്യമായ കുടകൾ എടുത്ത് നോക്കുന്ന കുട്ടികൾ
തൃശൂർ കളക്ട്രേറ്റില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍വഹിക്കുന്നു
ഛായം സന്ധ്യയിൽ... മഴ പെയ്യാതെ മാനം തെളിഞ്ഞേപ്പോൾ കോട്ടയം ശാസ്ത്രി റോഡിൽ നിന്നുള്ള അസ്തമന കാഴ്ച
തൃശൂർ തിരുവമ്പാടി ദേവസ്വത്തിൻ്റെ ഗജകേസരി ചന്ദ്രശേഖരൻ്റെ അനുസ്മരണ ചടങ്ങിൻ്റെ ഭാഗമായി സംഘടിച്ച ഘോഷയാത്ര തേക്കിൻക്കാട് മൈതാനിയിൽ നിന്ന് ആരംഭിച്ചപ്പോൾ
ഇഷ്ടമാണ് നൂറ് വട്ടം... തിരുവമ്പാടി ദേവസ്വത്തിൻ്റെ ഗജകേസരി ചന്ദ്രശേഖരൻ്റെ അനുസ്മരണ ചടങ്ങിൻ്റെ ഭാഗമായി തൃശൂർ കൗസ്തുഭം ഹാളിന് മുമ്പിൽ സംഘടിപ്പിച്ച ആന ഊട്ടിനിടെ തുമ്പികൈയിൽ ചുംബിക്കുന്ന ഇറ്റലി സ്വദേശി ഫെഡറിക്ക.
വാഗമണ്ണിലെ മൊട്ടക്കുന്നുകളിൽ എത്തിയ വിനോദ സഞ്ചാരികളുടെ തിരക്ക്
മണ്ണിടിച്ച മല... ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിൽ നിന്നുള്ള കാഴ്ച
മമ്മൂട്ടിയെ ഒന്നു കാണിക്കുമോ...മിമിക്രി ആർട്ടിസ്റ്റ് അസോസിയേൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച അനുകരണകല ശില്പശാല ഉദ്ഘാടനം ചെയ്യാൻ എത്തിയ മിമിക്രി കലാകാരന്മാരായ കെ.എസ് പ്രസാദും ടിനിടോമും കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു.
ഇനിയും കനിഞ്ഞില്ലെങ്കിൽ .... മഴ അങ്ങിങ്ങായ് ചെയ്യുന്നുണ്ടെങ്കിലു വേനലിൽ വെള്ളം വളരെയധികം താഴ്ന്ന് കിടക്കുന്ന ചിമ്മിനി ഡാം
ചാനൽ ചർച്ചയിൽ പങ്കെടുത്തതിന് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിനെതിരെ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടപ്പിച്ച ധർണ
തൃശൂർ സാഹിത്യ അക്കാഡമിയിൽ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച അനുകരണകല ശില്പശാലയിൽ പ്രദർശിപ്പിച്ച 23 വർഷം മുമ്പ് സ്റ്റേജിൽ ചലച്ചിത്ര നടൻ ജയൻ്റെ ഫിഗർ ചെയ്യുന്നതിന് ഉപയോഗിച്ച കോസ്റ്റ്യൂമിന് മുമ്പിൽ ജയനെ അനുകരിക്കുന്ന മിമിക്രി പഠിക്കാനെത്തിയ വിദ്യാർത്ഥികൾ
തൃശൂർ ദേവമാത സി. എം.ഐ സ്കൂളിൽ സംഘടിപ്പിച്ച ട്രഡീഷണൽ ഷോട്ടോക്കാൻ കരാട്ടയുടെ സംസ്ഥാനതല സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ശ്രീശങ്കരജയന്തിയോടനുണ്ഡിച്ച് സംഘടിപ്പിച്ച ഘോഷയാത്രയിൽ നിന്ന്
ദി ബീച്ച് റെസ്റ്റ്...ശമിക്കാത്ത ചൂട് കാരണം കരയിൽ കയറ്റി ഇട്ടിട്ടുള്ള വള്ളത്തിൻ്റെ തണലിൽ കിടന്നുറങ്ങുന്ന തെരുവ് നായക്കുട്ടികൾ. തൃശൂർ മൂന്നുപീടിക വഞ്ചിപ്പുര ബീച്ചിൽ നിന്നുമുള്ള ചിത്രം.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയർത്തിയ പ്ലാക്കാർഡുകൾ
വേനലിൽ വെള്ളം അതിയായി കുറഞ്ഞതിനാൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ മുകളിൽ കയറി ആസ്വദിക്കുന്ന വിനോദ സഞ്ചാരി
തിരുവനന്തപുരം സ്റ്റാച്യുവിലെ സിഗ്‌നൽ ലൈറ്റിന് സമീപം കാർ തട്ടിയതിനെ തുടർന്ന് നിലത്തേക്ക് വീഴുന്ന ഇരുചക്രവാഹനയാത്രക്കാർ.അവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഓടിയെത്തുന്ന പൊലീസിനേയും കാണാം .മറ്റ് കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ അൽപസമയത്തെ വിശ്രമത്തിന് ശേഷം ഇരുചക്ര വാഹനയാത്രക്കാർ യാത്ര തുടർന്നു
അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ മധുരം വിതരണം ചെയുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർ.
മഴ വരും മുൻപേങ്കിലും .... കാറ്റിൽ തകർന്ന് വീണ ബസ്സ് സ്റ്റോപ്പനരികിൽ വെയിലത്ത് ബസ് കാത്തു നിൽക്കുന്ന സ്ത്രീ. നാളുകൾ ഏറെ ആയിട്ടും ബസ് സ്റ്റോപ്പ് പുനർനിർമ്മാണത്തിനായുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല . തൃശൂർ മുണ്ടൂരിൽ നിന്നുമുള്ള ചിത്രം
പെൺകുതിപ്പിൽ...തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റെർ യൂണിവേഴ്‌സിറ്റി സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ യൂണിവേഴ്സിറ്റിയും, പഞ്ചാബ് യൂണിവേഴ്സിറ്റി പട്യാലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും .
  TRENDING THIS WEEK
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷകർത്താക്കൾ കൊല്ലം എസ്. എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന് മുന്നിൽ തടിച്ചുകൂടി നിൽക്കുന്നു.
അണയാത്ത ഓർമ്മകൾ..കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടുമുറ്റത്തെ അസ്ഥിത്തറയിൽ രാവിലെ വിളക്ക് തെളിക്കുന്ന പിതാവ് മോഹൻദാസ്
നീറ്റാണ് എക്സാം... നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ ഹാൾ ടിക്കറ്റ് പരിശോധിച്ച് പരീക്ഷാ കേന്ദ്രത്തിലേയ്ക്ക് കയറ്റുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com