മലപ്പുറം രാമപുരം പാടശേഖരത്തിൽ ഇര തേടുന്ന കൊക്കുകൾ.
കരയടുപ്പിക്കാൻ...ന്യൂനമർദ പ്രഭാവത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് കാര്യമായും ബാധിക്കുന്നത് മത്സ്യ തൊഴിലാളികളെയാണ്. ആഴക്കടലിലേക്ക് പോകാതെ കടൽ തീരത്ത് കമ്പവല വിരിച്ച ശേഷം വലയിലകപ്പെട്ട മത്സ്യങ്ങളെ തൊഴിലാളികൾ കൂട്ടമായി കരയിലേക്ക് വലിച്ചു കയറ്റുന്ന ഈ കാഴ്ച തലശ്ശേരി കടപ്പുറത്തു നിന്ന്
ജീവിത'വല'യം...പൊക്കാളി കൃഷി വിളവെടുപ്പ്കഴിഞ്ഞ മീൻക്കെട്ടിൽ അവശേഷിക്കുന്ന മത്സ്യങ്ങളെ പിടിക്കൂടുവാനായി ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികളായ ദമ്പതികൾ. കുമ്പളങ്ങി ആഞ്ഞിൽത്തറയിൽ നിന്നുള്ള കാഴ്ച
കേബിൾ കുരുക്കിൽ...കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന റോഡരികിലെ പോസ്റ്റിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടായി കേബിളുകൾ കുരുങ്ങിക്കിടക്കുന്നു
വരമ്പേലൊരു ചായനേരം... പാടത്തെ ജോലിക്കിടയിലുള്ള വിശ്രമ വേളയിൽ പാടവരമ്പത്തിരുന്നു പ്രഭാതഭക്ഷണം കഴിക്കുന്ന കർഷക തൊഴിലാളികൾ. ആലപ്പുഴ നെടുമുടി പണ്ടാരക്കുളത്തുനിന്നുള്ള ദൃശ്യം.
നിങ്ങൾ കഴിച്ചോളു ഞാൻ കാവലുണ്ട്...വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ നിന്ന് ഭക്ഷണം തേടുന്ന ആട്ടിൻ കൂട്ടത്തെ കൗതുകത്തോടെ നോക്കി റോഡിൽ ഇരിക്കുന്ന തെരുവ് നായ. എറണാകുളം ചിലവന്നൂർ റോഡിൽ നിന്നുള്ള കാഴ്ച
വീഴില്ല, ഞാൻ ചെറുപ്പമാ... കോട്ടയം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്യാനായി രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസിൽ രണ്ടാം നിലയിലെ ഹാളിലേക്ക് സ്റ്റെപ്പ് കയറുന്നതിനിടെ കാലൊന്ന് തെറ്റിയപ്പോൾ . കെ.സി.ജോസഫ് , ജോസഫ് വാഴക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര
ചെളിക്കുണ്ട്...കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ കുഴികൾ മൂടാൻ ഇട്ട മണ്ണ് മഴ പെയ്തപ്പോൾ ചെളിക്കുണ്ടായി മാറിയപ്പോൾ
നിറമുള്ള യാത്ര... ദേശീയ പാതയിലെ ഡിവൈഡറുകൾ സൗന്ദര്യ വത്കരിക്കുന്നതിന്റെ ഭാഗമായി നട്ട ചെടികൾ പൂവിട്ട് തളിർത്തപ്പോൾ. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
ചിരിതൂകി കളിയാടി...ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടിയ കുട്ടികൾ വീടിന് സമീപത്തെ ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ മൂലം വീടുകളിലും മറ്റും ആയിരുന്നു ആഘോഷം. എറണാകുളം ടി.ഡി. ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള കാഴ്ച
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തൃശൂർ കൊഴുക്കുള്ളിയിലെ ഒരു വീട്ടിൽ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ചവർ
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിൽ നിന്നും കുമ്പളങ്ങിയിലേക്കുള്ള വഴിയാത്രയിൽ കാണാം മനോഹരമായ ഗ്രാമഭംഗി നിറഞ്ഞ് നിൽക്കുന്ന കാഴ്ച
കോട്ടയം അയ്മനത്തെ പാടശേഖരത്തിൽ തീറ്റതേടിയിരിക്കുന്ന ചൂളൻ എരണ്ടകൾ
പ്രസിഡന്റ് പവർഫുള്ളാ... സ്ത്രീ സുരക്ഷയുടെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്തിലെ വനിതാ ജീവനക്കാർക്ക് പൊലിസിന്റെ നേതൃത്വത്തിൽ നടത്തിയ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ വിദ്യ പരിശീലനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖക്ക് പ്രതിരോധ വിദ്യകൾ പഠിപ്പിക്കുന്ന വനിതാ പൊലിസ് ഉദ്യോഗസ്ഥ.
മസിൽ പുലി ...ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ അയ്യന്തോൾ ദേശം സംഘടിപ്പിച്ച പുലികളിയിൽ പുലിയായ ട്രാൻസ് ജെന്റർ പ്രവീൺനാഥ് . ട്രാൻസ് ജെന്റർ പുലി പുലിക്കളിയുടെ ഭാഗമാകുമെന്ന പ്രത്യേകതയും ഇത്തവണത്തെ പുലിക്കളിക്കുണ്ട്. മിസ്റ്റർ കേരള പട്ടം നേടിയ ആളാണ് പ്രവീൺ നാഥ്
പുലിയും കുമ്മാട്ടിയും ...ഓണാഘോഷത്തോടനുബന്ധിച്ച് വിയൂർ സെന്റർ പുലികളി സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ വടക്കുനാഥക്ഷേത്രം പടിഞ്ഞാറെ നടയിൽ നിന്നാരംഭിച്ച ഒറ്റപുലികളിയും കുമ്മാട്ടിയും
പ്രളയവും നിപ്പയും ഇപ്പോൾ കൊവിഡും നമ്മെ ബാധിച്ചപ്പോൾ ആ വിഷമഘട്ടങ്ങൾ എല്ലാം നാം തരണം ചെയ്തു മുന്നേറുമ്പോൾ സന്തോഷം നൽകുന്ന ഓണം നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ല. പ്രതിസന്ധിഘട്ടത്തിൽ ഓണം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ
മാവേലി നാടുവാണിടും കാലം ... സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഓണം ആഘോഷിക്കുകയാണ് മലയാളികൾ. മുറ്റത്ത് കുട്ടികൾ കൂടി ചേർന്ന് തീർക്കുന്ന പൂക്കളത്തിൽ മാതേരിയെ അണിയിച്ചൊരുക്കുകയാണ് വീട്ടമ്മ.
ആമോദത്തോടെ... മഹാമാരിയുടെ ആശങ്കകൾക്കിടയിലും പ്രതീക്ഷകളുടെ പൂക്കളങ്ങളുമായി മലയാളനാടൊരുങ്ങി. ആധിയും വ്യാധിയുമില്ലാത്ത മാവേലി നാടിന്റെ സ്മരണകളുമായി മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു.
മഹാമാരിക്കാലത്ത് ഓണമെത്തുമ്പോൾ ശുഭപ്രതീക്ഷകൾ ഏറെയാണ്. വ്യാധികൾ അകലുന്ന നല്ലനാളേക്കായി മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെ ഈ ഓണനാൾ ആഘോഷിക്കാം. ആലപ്പുഴ തിരുവമ്പാടിയിൽ നിന്നുള്ള ദൃശ്യം
  TRENDING THIS WEEK
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
ലാസ്റ്റ് സല്യൂട്ട്...ഔഷധി ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഡോ വിശ്വംഭരന്റെ ഭൗതിക ശരീരം പച്ചാളം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന റോളർ സ്കേറ്റിംഗ് പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
അടുപ്പിൽ തീപുകക്കാൻ... സ്റ്റേജ് ഷോകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാളീ മജീഷ്യൻ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ തീപടർത്തി ചായ തിളപ്പിച്ചുകൊണ്ട് മാജിക് കാണിച്ച് പ്രതിഷേധിക്കുന്നു.
എറണാകുളം ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങുന്ന മുസ്ലിംലീഗ് നേതാവും, എം.എൽ.എ യുമായ പി.കെ. കുഞ്ഞാലിക്കുട്ടി
ഒരുമിച്ച് പോകാം...കോട്ടയം ഡി.സി.സിഹാളിൽ നടന്ന നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ഉമ്മൻചാണ്ടിയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വേദിയിലേക്ക് സ്വീകരിക്കുന്നു.ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാന്ത്രികരുടെ സംഘടനയായ മലയാളി മജീഷ്യൻസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ തലയിൽ തീ കത്തിച്ചു ചായ ഉണ്ടാക്കി പ്രതിഷേധിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com