കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും
കേരള എൻ.ജി.ഒ സംഘ് കാസർകോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ മാർച്ച്‌
ചെറുവത്തൂർ കൊവ്വൽ ദേശീയപാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട്
ഹൗസ് ബോട്ട് മാതൃകയിൽ പണിത ചെറുവത്തൂർ കിഴക്കേമുറിയിലെ രാജേഷിന്റെ വീട്
ഇന്നലെ വെളുപ്പിന് തലസ്‌ഥാനത്ത് പെയ്‌ത മഴയെ തുടർന്ന് തിരുവനന്തപുരം കണ്ണേറ്റ് മുക്ക് ജഗതി പീപ്പിൾസ് നഗറിൽ ഗിരിജകുമാരിയുടെ ഒറ്റമുറി വീട് പൂർണ്ണമായും തകർന്നപ്പോൾ.അവിവാഹിതയായ ഇവർ തൈക്കാട് ഗസ്റ്റ്ഹൗസിന് സമീപം തട്ടുകട നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്
മഴയെ തുടർന്ന് തൃശൂർ കെ.എസ്.ആർ ടി.സി ബസ് സ്റ്റാൻഡിന് മുമ്പിൽ വെള്ളം കെട്ടിയപ്പോൾ
തൃശൂർ കെ.ടി മുഹമ്മദ് തിയേറ്ററിൽ സംഘടിപ്പിച്ച സംഗീത നാടക അക്കാഡമി സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ അരങ്ങേറിയ വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിൻ്റ ഊഴം എന്ന നാടകത്തിൽ നിന്ന്
മഴ,ചായ.... മഴ, ചായ, വൈകുന്നേരം അതൊരു വികാരം തന്നെയാണ്. മഴക്കാലത്ത് ആസ്വദിക്കാനായ് മറിച്ചൊന്നുമില്ല. വർഷക്കാലത്തെ വരവേൽക്കാനായി നഗരത്തിൽ പെയ്ത വേനൽ മഴയിൽ പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിന്നുള്ള കാഴ്ച
പെരിങ്ങാവിൽ റീഗൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പഠിച്ചെടുത്ത് ഉണ്ടാക്കിയ കുരുത്തോല കൊണ്ടുള്ള കളിപ്പാടങ്ങൾ
മഴയിൽ തൃശൂർ.സെൻ്റ് തോമസ് കോളേജ് റോഡിലേക്ക് കടപുഴകി വീണ കൂറ്റൻ പാഴ്മരം
ദാ ഈ കുട്ട പിടി ... മഴക്കാലപൂർവ്വ ശുചീകരണം നടത്താത്തതിൽ പ്രതിഷേധിച്ച് തൃശൂർ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് കൗൺസിലർമാർ കുളവാഴകളുമായി നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കോർപ്പറേഷൻ ഓഫീസിലേക്ക് കുളവാഴകൾ കൊണ്ടുവന്ന കുട്ട വലിച്ചെറിയുന്നു.
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
ഒരു മഴക്കാലം കൂടി... കാലവർഷം കനത്ത തുടങ്ങിയതോടെ മഴയ്ക്കായി കാർമേഘങ്ങൾ തിങ്ങി കൂടിയപ്പോൾ തൃശൂരിൽ നിർമ്മാണ പുരോഗമിക്കുന്ന ആകാശപാതയുടെ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രം .
Adjust ഗ്രീൻ പിച്ച്... വേനലവധി കഴിയാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. കിട്ടുന്ന സമയം പാടത്തും പറമ്പിലും ചിലവഴിക്കുകയാണ് കുട്ടികൾ .കൂട്ടുകാരുമൊത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിച്ച് ആഘോഷിക്കുന്നവർ.ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുളള ദൃശ്യം
മനക്കൊടി വെളുത്തൂർ അകമ്പാടം പാടത്തിന് നടുവിലൂടെ ഉണ്ടാക്കിയ മണ്ണ് റോഡ് തൊഴിലുറപ്പ് തൊഴിലാളികൾ കയർ ഭൂവസ്ത്രം അണിയിച്ച് തയ്യാറാക്കിയപ്പോൾ
അയ്യന്തോൾ പൊലീസ് സ്റ്റേഷനു സമീപം മഴയിൽ കടപുഴകി വീണ കൂറ്റൻ പാഴ്മരം വെട്ടിമാറ്റുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് അത്താണിയിൽ ആർ. ടി. ഒ ഉദ്യോഗസ്ഥർ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തുന്നു
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com