HOME / GALLERY / SPORTS
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ പുരുഷ വിഭാഗം ലോങ്ങ് ജമ്പിൽ സായിയിലെ മുഹമ്മദ് അനീസ് സ്വർണ്ണം നേടുന്നു.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നിന്ന്
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ റാങ്കിംഗ് സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിപിൽ നിന്നും
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന എം.കെ. ജോസഫ് മെമ്മോറിയൽ സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്ക് മീറ്റിൽ.
എം.കെ. ജോസഫ് മെമ്മോറിയൽ 16മത് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിക്ക് കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ മുത്തേരിമടയിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കങ്ങഴ ബസേലിയസ് എച്ച്.എസ്.എസിലെ ഹിമ ജേക്കബിന്റെ പ്രകടനം.
തൃശൂരിൽ കോർപറേഷൻ ഗ്രൗണ്ടിൽ നടന്ന സുബ്രതോ മുഖർജി സംസ്ഥാന തല ഫുട്ബാൾ മത്സരത്തിൽ (അണ്ടർ 14) വിഭാഗത്തിൽ ചാമ്പ്യൻമാരായ ഗവൺമെന്റ് ഓറിയൻറൽ ഹൈസ്കൂൾ എടത്തനാട്ടുക്കരയിലെ കുട്ടികൾ ആഹ്ലാദം പങ്കിടുന്നു.
കോടഞ്ചേരി ചാലിപ്പുഴയിൽ നടക്കുന്ന ഏഴാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരമായ പ്രോ സ്ലാലോമിൽ നിന്ന്.
കേരള സംസ്ഥാന ഗുസ്തി അസ്സോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ഗുസ്തി അസ്സോസിയേഷനും പി.ടി.എസ് ഹെല്‍ത്ത് ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാഥമിയും ഇന്റോര്‍സ്‌റ്റേഡിയത്തില്‍ നടത്തുന്ന അണ്ടര്‍ 23 പുരുഷ വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്
ആവേശ തുഴ... നെഹ്‌റു ട്രോഫി ജലമേളയിൽ മത്സരിക്കാൻ നവജീവൻ ബോട്ട് ക്ലബ് ജവഹർ തായങ്കരി ചുണ്ടനിൽ മണിയാപറമ്പ് പെണ്ണാർ തോട്ടിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
കേരളാ ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച മൺസൂൺ ടൂറിസം ഫുട്ബാൾ പ്രാഥമിക മത്സരത്തിൽ മരാരി ബീച്ച് റിസോർട്ടും റോസ് ഇന്നും തമ്മിൽ ഏറ്റ് മുട്ടിയപ്പോൾ. മത്സരത്തിൽ മരാരി ബീച്ച് റിസോർട്ട് വിജയിച്ചു.
ആർപ്പോ ഇർരോ..., ആലപ്പുഴ ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ വിജയികളായചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളത്തിന്റെ ആരാധകർ ക്ലബ്ബിനു ലഭിച്ച ട്രോഫിയുമായി ആഹ്ലാദം പങ്കിടുന്നു.
ചമ്പക്കുളത്ത് നടന്ന മൂലം ജലോൽത്സവത്തിൽ രാജപ്രമുഖൻ ട്രോഫി നേടിയ ചമ്പക്കുളംതുഴഞ്ഞ നടുഭാഗം ബോട്ട് ക്ലബ് അംഗങ്ങൾ വിജയാഘോഷത്തിൽ.
തിരുവനന്തപുരം പ്രിയദർശിനി ആഡിറ്റോറിയത്തിൽ തിരുവനന്തപുരം ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീoത്തിൽ നടക്കുന്ന സംസ്ഥാന വനിതാ വടംവലി മത്സരത്തിൽ പാലക്കാടും വയനാടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ പാലക്കാട് ജയിച്ചു.
വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഉൾക്കൊണ്ട് ജനപ്രതിനിധികളുടെ സ്പീക്കേഴ്സ് ഇലവനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം മന്ത്രി ഇ.പി.ജയരാജൻ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.
വേൾഡ് കപ്പ് ക്രിക്കറ്റ് ആവേശം ഉൾക്കൊണ്ട് ജനപ്രതിനിധികളുടെ സ്പീക്കേഴ്സ് ഇലവനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം.
കേരള പൊലീസ് അസോസിയേഷൻ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകും അംബേദ്കർ സ്റ്റേഡിയത്തിൽ കെ.എ.പി. ഒന്നും, കൊച്ചി സിറ്റിയും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം.
കേരള പൊലീസ് അസോസിയേഷൻ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് എറണാകും അംബേദ്കർ സ്റ്റേഡിയത്തിൽ കെ.എ.പി. ഒന്നും, കൊച്ചി സിറ്റിയും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരം വീക്ഷിക്കുന്ന ഐ.എം. വിജയൻ.
  TRENDING THIS WEEK
ഈ ബുദ്ധി നമുക്കുതോന്നിയില്ലല്ലോ... വെള്ളം കയറിയ ആലപ്പുഴ എ.സി.റോഡിൽ സൈലൻസറിൽ വെള്ളംകയതിരിക്കുവാൻ വാട്ടർ ലെവലിനു മുകളിലായി ട്യൂബ് പിടിപ്പിച്ചുകൊണ്ട് പോകുന്ന ബൈക്ക് യാത്രികൻ.
മടവീഴ്ചയിൽ വെള്ളം കയറിയ കൈനകരിയിലെ വീടുകൾ
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകൾ സ്വീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം പാളയം കണ്ണിമാറ മാർക്കറ്റിൽ എത്തിയപ്പോൾ. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ എസ്.ഡി.വി. ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്തപ്പോൾ.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
പന്തളം നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തിൽ ആംബുലൻസ് ഇടിച്ചു വീണു കിടക്കുന്ന ഇരുചക്രവാഹനം. ചിത്രത്തിൽ പിന്നിലായി ഓടിക്കൂടിയ ജനങ്ങളും ഇടിച്ച ആംബുലൻസും. പിന്നീട് സാരമായി പരിക്കേറ്റ യാത്രികനെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി
അനുരാഗ വിലോചനനായീ... വർണ്ണപ്പീലികൾ വിടർത്തി ഇണയെ ആഘർഷിക്കുന്ന മയിൽ തെങ്കാശ്ശി മലയ്ക്കോവിലിനു സമീപത്തു നിന്നുള്ള കാഴ്ച.
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
കെവിൻ വധക്കേസ് ഒന്നാം പ്രതി ഷാനു ചാക്കോ ഉൾപ്പെടെയുള്ളവരെ വിധി കേൾക്കുന്നതിനായി കോടതിയിലേക്ക് കൊണ്ടുവരുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com