HOME / GALLERY / SPORTS
തിരുവനന്തപുരം ജില്ല റെസ‍്‍ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി മാസ്റ്റർ വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ ജ്യോതി കാന്താരെ.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി ജൂനിയേർസ് വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കസാക്കിസ്ഥാന്റെ ഷില്യായോവ ഓലേസ്യയ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ക്ലബ് കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്കെതിരെ ഒഡീഷ എഫ്.സിയുടെ ടിയാഗോ മൗറീസിയോ ഗോളടിക്കുന്നു
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സാങ്കേതിക സർവകലാശാല അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്റർ ഹഡിൽസിൽ നിലത്ത് വീഴുന്ന എ.എസ്. അനീഷ (നടുവിൽ) അനന്യ എ സതീഷും (ഇടത് നിന്ന് ആദ്യം). എന്നാൽ വീണിടത്ത് നിന്ന് എണീറ്റോടി എ.എസ്. അനീഷ ഒന്നാം സ്ഥാനവും അനന്യ രണ്ടാം സ്ഥാനവും നേടി. കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരത്തെ വിദ്യാർത്ഥിനികളാണ് ഇരുവരും
കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് എഫ് സി ഗോവയ്‌ക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യുടെ വിൽമർ ജോർദാൻ ഗില്ലിന്റെ ഗോൾ ശ്രമം.
റൗണ്ട്‌ ഗ്ലാസ് പഞ്ചാബ് എഫ്.സിക്കെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം കെ.പി. രാഹുലിന്റെ ആഹ്ലാദം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ റൗണ്ട്‌ ഗ്ലാസ് പഞ്ചാബ്‌ എഫ്.സിക്കെതിരെ ഗോൾ നേടാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തരാം സഹൽ അബ്ദുൾ സമദ്
തുഴ " ഓളം " : വൈകുന്നേരങ്ങളിൽ കായലിലൂടെ കയാക്കിങ് പരിശീലനം നടത്തുന്ന ആൾ . ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ടീം ഡബ്ള്യൂ.ആർ.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് മൊകവൂർ ബൈപ്പാസിന് സമീപം സംഘടിപ്പിച്ച ഫ്രീസ്റ്റൈൽ മോട്ടോ ക്രോസിൽ നിന്ന്.
യുവജന ക്ഷേമ ബോർഡ് ചെറുവത്തൂർ കാവുംചിറയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ കാസറഗോഡ് ജില്ലയും വയനാടും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ കാസറഗോഡ് ജില്ലാ ടീം വിജയിച്ചു.
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ പുരുഷ വിഭാഗം ലോംഗ്ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ നിർമ്മൽ സാബു
തിരുവനന്തപുരം കാര്യവട്ടം എൽ .എൻ .സി .പി .ഇ യിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി യിൽ വനിതാ ലോംഗ്ജമ്പിൽ സ്വർണ്ണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
പെൺ പയറ്റ്... തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണുരും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ഓ റഗ്ബി... തൃശൂർ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടച്ച് റഗ്ബി അണ്ടർ 14 സംസ്ഥാന ചാമ്പ്യൻഷിപ്പ് മുൻ കായിക മന്ത്രി ഇ.പി ജയരാജൻ എം.എൽ.എ റഗ്ബി ബാൾ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
കേരള ബ്ളാസ്റ്റേഴ്സ് വാടക കുടിശിക നൽകാനുണ്ടെന്നാരോപിച്ച് പി.വി. ശ്രീനിജൻ എം.എൽ.എ പനമ്പള്ളി നഗർ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിന് സമീപത്തെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടയുന്നു
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആനകൾ. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആന. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
PHOTO
ജലം വലിഞ്ഞ മണ്ണിൻ മനസിൽ ....... തലശ്ശേരി പെട്ടിപ്പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് നിന്നുമാരംഭിച്ച ഛായാചിത്ര യാത്ര കണ്ണൂരിലെത്തിയപ്പോൾ
PHOTO
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com