HOME / GALLERY / SPORTS
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ലോങ്‌ജംപ് മത്സരത്തിൽ നിന്ന്.
മഴക്കിടയിലെ ചാട്ടം... പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളക്കിടയിൽ മഴ പെയ്തപ്പോൾ നടന്ന ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജമ്പ് മത്സരം.
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളയിൽ ജൂണിയർ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന സ്വാതിമോൾ എൻ.എം.
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടുന്ന ടിബിൻ മാത്യു (സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം).
കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായിക മേളയുടെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയുന്നു
സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിൽ തമിഴ്നാടിനെതിരെ എതിരില്ലാതെ ആറു ഗോളുകൾക്ക് വിജയിച്ച കേരളാ ടീം ആഹ്ലാദത്തിൽ
ചേർത്തല എസ്.എൻ. കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആലപ്പുഴ റെവന്യു ജില്ലാ സ്കൂൾ കായികമേളയിൽ ലൊംഗ് ജംബ് സബ് ജൂനിയർ ബോയിസ് വിഭാഗത്തിൽ വിശാഖ് ബിജു സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ എടത്വ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു
തിരുവനന്തപുരം സെൻട്രൽ സ്റ്രേഡിയത്തിൽ നടക്കുന്ന 61ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം കൈപ്പോരിൽ മത്സരിക്കുന്ന ഹരിവിജയൻ, നിഥിൻ ചന്ദ്രൻ എന്നിവർ.
ചേർത്തല എസ്.എൻ.കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആലപ്പുഴ റെവന്യു ജില്ലാ കായിക മേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ എസ്.ആരതി (സീനിയർ ഗേൾസ്, ഗവ.എച്ച്.എസ്.എസ്, തിരുനെല്ലൂർ).
ആലപ്പുഴ റെവന്യു ജില്ലാ കായിക മേളയിൽ സീനിയർ ബോയ്സ് വിഭാഗം ലോംഗ് ജംമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എസ്.അമൽ(സീനിയർ ബോയ്സ്,ബിഷപ്പ് ഹോജസ് എച്ച്.എസ്.എസ്,മാവേലിക്കര)
ആലപ്പുഴ റെവന്യു ജില്ലാ കായിക മേളയിൽ സീനിയർ ബോയ്സ് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വൈശാഖ് സുഗുണന്റെ പ്രകടനം (സെന്റ് ജോസഫ് എച്ച്.എസ്.എസ്,പുളിങ്കുന്ന്)
ആലപ്പുഴ റെവന്യു ജില്ലാ കായിക മേളയിൽ പോൾവാട്ട് സീനിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം.ഭാഗ്യനാഥിന്റെ പ്രകടനം (ഗവ.വി.എച്ച്.എസ്.എസ്,ആര്യാട്)
ചേർത്തല എസ്.എൻ.കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആലപ്പുഴ റെവന്യു ജില്ലാ കായിക മേളയിൽ പി.വിസ്മയ (ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം) ലോംഗ് ജംബ് സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു.
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ. മത്സരത്തിൽ ഒഡീഷ്യ എഫ്.സി ക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ പ്രശാന്തിന്റെ ഗോൾ ശ്രമം.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ. കേരള ബ്ളാളാസ്റ്റേഴ്സ് ഒഡീഷ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനം.
ഓടി നേടി... പാലായിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം, 800 മീറ്റർ ഓട്ട മലത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന നന്ദു അനിൽ (സെന്റ്.തോമസ്.എച്ച്.എസ്.എസ്, പാല).
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാളാസ്റ്റേഴ്സ് ഒഡീഷ മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് മലയാളിതാരം സഹൽ അബ്ദുൾ സമദിന്റെ ഗോൾശ്രമം തടയുന്ന ഒഡീഷ താരം.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ. കേരള ബ്ളാളാസ്റ്റേഴ്സ് ഒഡീഷ മത്സരത്തിൽ നിന്ന്.
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈ ജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വെളിമാനം സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്.എസ് വിദ്യാർത്ഥി അനൽ തോമസ്.
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടുന്ന ടിബിൻ മാത്യു, സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം.
  TRENDING THIS WEEK
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ അജ്ഞാതർ പതിച്ച പി.പി. മുകുന്ദനെ വിളിക്കൂ ബി.ജെ.പിയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റർ.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
വനത്താൽ ചുറ്റപ്പെട്ട ചില വയനാടൻ ഗ്രാമങ്ങളിലെ മനുഷ്യരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്നത് പലപ്പോഴും സർക്കാർ ബസ്സുകളാണ്. തിരുനെല്ലിയിൽ നിന്നുള്ള കാഴ്ച.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
മായില്ലീ മുറിപ്പാട്... ഇടഞ്ഞോടുന്നതിനിടെ പാപ്പാൻ വിക്രമൻ മരിക്കാനിടയായ തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്കളത്ത്കാവ് ക്ഷേത്രമൈതാനത്ത് ശിവന്റെ ശരീരത്തുണ്ടായ മുറിപ്പാടിൽ മരുന്ന് വെക്കുന്ന മുൻ പാപ്പാൻ മനോജ്.
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുവാനെത്തിയ നടൻ വിക്രം മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
തമിഴ് ചിത്രമായ ആദിത്യവർമ്മയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന നടൻ വിക്രം.മകനും നടനുമായ ധ്രുവ് വിക്രം,നടി പ്രിയ ആനന്ദ് എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com