HOME / GALLERY / SPORTS
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ജിംനാസ്റ്റിക്ക് ചാമ്പ്യൻഷിപ്പിൽ നിന്ന്.
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് അക്രോബാറ്റിക് മത്സരത്തിൽ മഹാരാഷ്ട്ര ടീമിന്റെ പ്രകടനം.
കണ്ണൂരിൽ സമഗ്ര ശിക്ഷാ അഭിയാൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കായിക മത്സരം വീൽചെയറിൽ ഇരുന്ന് വീക്ഷിക്കുന്ന കുട്ടി.
എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ സന്തോഷ്ട്രോഫിയ്ക്കായുള്ള കേരള ടീമും ശ്രീകൃഷ്ണ കോളേജ് ടീമും തമ്മിൽ നടന്ന പരിശീലന മത്സരത്തിൽ കേരളത്തിന്റെ മുന്നേറ്റം
ആലപ്പുഴ അരൂക്കൂറ്റി പുന്നാപ്പള്ളി വീട്ടിലെ പൂജാമുറിയിൽ പാദുവാപുരം പള്ളിയിലെ പുണ്യാളന്റെ കുരിശിന് മുന്നിൽ രാജന്റെ ഭാര്യ രാധമ്മ വിളക്ക് തെളിക്കുന്നു. രാജൻ സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരള എഫ്.സിയും ഷിലോങ്ങ് ലജോങ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് അക്കാദമി സ്കൂളിലേക്കുള്ള സെലക്ഷൻ്റെ ഭാഗമായി നടത്തിയ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ നിന്ന്
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ സാറ്റ് തിരൂരിനെ പരാജയപ്പെടുത്തി വിജയം നേടിയ കേരള യുണൈറ്റഡ് എഫ് സി യുടെ ക്യാപ്റ്റൻ മുഹമ്മദ് നൗഫലിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഒഡിഷ എഫ്.സി ക്കെതിരെ ഗോൾ നേടിയ ഗോകുലം കേരള എഫ്.സിയുടെ ഉഗാണ്ട തരാം ഫസീല ഇക്വാപുത്തുമായി സന്തോഷം പങ്കിടുന്ന സഹതാരം. മത്സരം ഗോകുലം എഫ്.സി 2-1ന് വിജയിച്ചു
ജില്ല സെപക്താക്രോ ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗം മത്സരത്തിൽ കൈതപ്പൊയിൽ സ്പോർട്സ് അക്കാദമിയും മാമോ കോളേജ് മുക്കവും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ നിന്നും.
കേരള സ്റ്റേറ്റ് മുയ്തായി അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഈസ്റ്റ്‌ ഹിൽ സ്കൂളിൽ നടന്ന മുയ്തായ് ചാമ്പ്യൻഷിപ്പിൽ നിന്നും
കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ കുറുവടി മത്സരത്തിൽ നിന്ന്.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇന്റനാഷണൽ വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ മുകുതല പട്ടാമ്പിയും, ലെജന്റ് തൃശൂർ ഏറ്റുമുട്ടിയപ്പോൾ.
സമഗ്ര ശിക്ഷ കേരളം കോട്ടയം ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ഏറ്റുമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ മാന്നാനത്ത് നടത്തിയ കായികോത്സവത്തിൽ സ്റ്റാൻഡിങ് ബോൾ ത്രോ മത്സരത്തില്‍ നിന്ന്
കൈകോര്‍ത്ത കാഴ്ച...സമഗ്ര ശിക്ഷ കേരളം കോട്ടയം ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ഏറ്റുമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ മാന്നാനത്ത് നടത്തിയ കായികോത്സവത്തിൽ അണ്ടർ 14 മിക്സഡ് റിലേ മത്സരത്തിൽ കാഴ്ച പരിമിതിയുള്ള അഭിനേഷിന് ഗൈഡ് റണ്ണറായി കൈപിടിച്ച് ട്രാക്കിൽ കൂടി ഒടിപ്പിക്കുന്ന ജോയൽ സന്തോഷ്.
സംസ്ഥാന പോലീസ് വെയ്റ്റ് ലിഫ്റ്റിങ് ആൻഡ് പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 83 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ റൂറൽ എസ്.ഐ. ടി.കെ രാമചന്ദ്രന്റെ പ്രകടനം. 31 വർഷത്തെ സർവീസിന് ശേഷം രാമചന്ദ്രൻ ബുധനാഴ്ച്ച വിരമിച്ചു.
സംസ്ഥാന പോലീസ് വെയ്റ്റ് ലിഫ്റ്റിങ് ആൻഡ് പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 83 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ റൂറൽ എസ്.ഐ. ടി.കെ. രാമചന്ദ്രന്റെ പ്രകടനം. 31 വർഷത്തെ സർവീസിന് ശേഷം രാമചന്ദ്രൻ ബുധനാഴ്ച്ച വിരമിച്ചു.
ആലപ്പുഴ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടർ ക്യാമ്പിൽ നടന്ന സംസ്ഥാന പൊലീസ് വെയ്റ്റ് ലിഫ്റ്റിങ് ആൻഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ ജില്ലാകബഡി അസോസിയേഷൻ പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാസർകോഡും കണ്ണൂരും ഏറ്റുമുട്ടിയപ്പോൾ. കാസർകോഡ് വിജയിച്ചു.
സമഗ്ര ശിക്ഷ കേരളം കോട്ടയം ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ഏറ്റുമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ മാന്നാനത്ത് നടത്തിയ കായികോത്സവത്തിൽ അണ്ടർ 12 മിക്സഡ് റിലേ മത്സരത്തിൽ നിന്ന്
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
വേനൽ കാഴ്ച്ച... വേനൽ കൊയ്ത്ത് കഴിഞ്ഞ പാഠശേഖരങ്ങളിൽ തീറ്റ തേടി എത്തിയ ചെമ്മരിയാടിൻ കൂട്ടം പാലക്കാട് നരകംപള്ളി പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച്ച.
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com