HOME / GALLERY / SPORTS
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന എലൈറ്റ് ഡിവിഷൻ ഫുട്ബോളിൽ സ്പോർട്സ് അക്കാദമി തിരുരും എൻ എസ് എസ് സി മഞ്ചേരിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ എൻ വി ഷീന
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബോസ്കോ ഒതുക്കുങ്ങൽ ,എൻ എസ് എസ് മഞ്ചേരിയും തമ്മിലുണ്ടായ മത്സരത്തിൽ നിന്നും
അകക്കണ്ണിൻ്റെ വെള്ളിച്ചത്തിലൂടെ കരുക്കൾ നീക്കി ... കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ് പരിശീലന ക്യാബിൽ നിന്ന് കാഴ്ച ശക്തിയില്ലാത്ത സ്ക്കൂൾ. കോളേജ് വിദ്യാർത്ഥികളും. യുവാക്കളും പങ്ക് എടുത്തിരിന്നു ചെസ് ബോർഡ് തൊട്ടുനോക്കിയാണ് മനക്കണ്ണിൻ്റെ വെള്ളിച്ചത്തിൽ കരുക്കൾ നീക്കുന്നു.
അകകണ്ണിൻ്റെ വെള്ളിച്ചത്തിൽ ... സേപാർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും പാലക്കാട് ജില്ലാ ചെസ് ഓർഗനൈസിങ് സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാലക്കാടും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ പാലക്കാട് ജില്ലയിലെ ആയിഷ സൈനബ മത്സരിച്ച് മുന്നേറുകയാണ് ജന്മനാൽ കാഴ്ച്ച പരിമിതയുള്ള മത്സരാർത്ഥി നിശ്ചയാർദ്ധ്യവും മനക്കരുത്ത് കൊണ്ട് പെരുതി ആദ്യ റൗണ്ടിൽ വിജയം നേടി .
ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്നും
ബംഗ്ളാദേശിനെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച് മടങ്ങിയെത്തിയ മലയാളി താരങ്ങളായ എസ്. സജനയ്ക്കും ആശയ്ക്കും ഇന്നലെ രാത്രി വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പ്
തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ വ്യാസ കോളേജും ,സേക്രഡ് ഹാർട്ട് ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
അടിതെറ്റിയാൽ... ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ കേരളവർമ്മ കോളേജും (റോസ്) സേക്രട്ട് ഹാർട്ട് സ് ക്ലബും (ബ്ലൂ) തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
വിജയത്തിൽ "കൈ"കോർത്ത് .....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീറിൻറെ വമ്പിച്ച വിജയം ആഘോഷിക്കുന്ന കുട്ടി
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
​​​​​​​അച്ഛനേക്കാളും പൊക്കം... പുത്തൻ ബാഗും, ബുക്കും, യൂണിഫോമുകളുമായി കുരുന്നുകൾ ഇന്ന് വിദ്യാലയ മുറ്റത്തെത്തും. സ്കൂൾ പർച്ചേസുകൾ കഴിഞ്ഞു കുരുന്നുമായി മടങ്ങുന്ന കുടുംബം. കോഴിക്കോട് മിഠായി തെരുവിൽ നിന്നുള്ള കാഴ്ച്ച.
കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർ ത്ഥികളെ സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്തുനിന്നു ചെറിയ താഴ്‌ചയിലേക്കു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാൻ മരത്തിൽ തട്ടിനിന്നു.12 കുട്ടികൾക്കും വാഹന ഡ്രൈവർക്കും പരിക്കുകൾ ഉണ്ട്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com