HOME / GALLERY / SPORTS
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി.
കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ.
പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ്
ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട്
വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ.
വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി.
പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം.
വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം.
വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ.
  TRENDING THIS WEEK
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു.
കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു.
ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്.
ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം.
ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com