HOME / GALLERY / SPORTS
വാമോസ്...അർജൻ്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലെ ഒരു കടയിൽ പ്രദർശിപ്പിച്ച മെസ്സിയുടെ മുഖമുള്ള ടീഷർട്ടുകൾ.
യോഗ പ്രദർശനം...അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
യോഗാദിനം.... അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ വുഷു ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് സെന്റ് ജോർജ് ചുണ്ടനിൽ പരിശീലനത്തിൽ
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി.ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് യോഗാസനത്തിൽ.യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി.ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് ത്രിവിക്രമാസനത്തിൽ.യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര യോഗാ ദിനം... കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി. ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് പൂർണ്ണശലഭാസനത്തിൽ. യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി.ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് യോഗാസനം ചെയ്യുന്നു.യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന എലൈറ്റ് ഡിവിഷൻ ഫുട്ബോളിൽ സ്പോർട്സ് അക്കാദമി തിരുരും എൻ എസ് എസ് സി മഞ്ചേരിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ എൻ വി ഷീന
  TRENDING THIS WEEK
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
.മലപ്പുറം മേൽമുറിയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ഓട്ടോയും തമ്മിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോ
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
അഖില ഭാരതനാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കന്തറയിൽ നടന്ന സാന്ദ്രാനന്ദ ഏകാഹ നാരായണീയ യഞ്ജം.
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com