മുംബയ്: ഉറങ്ങാത്തതിന് അഞ്ച് വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച് പിതാവ്. മുംബയിലെ മൻഖുർദിലാണ് സംഭവം. പിതാവ് കുട്ടിയെ കെട്ടിയിട്ട് മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിയുടെ അയൽവാസിയും മൻഖുർദിലെ കർബല ചാലിൽ ദീർഘകാലമായി താമസിക്കുന്നയാളുമായ അബ്ദുൾ ഹക്കീം ഖയൂം ഷെയ്ഖ് (45) ആണ് സംഭവത്തിൽ പരാതി നൽകിയത്. ക്രൂരതയുടെ ദൃശ്യങ്ങൾ ഇയാളുടെ ഭാര്യ പകർത്തുകയും ചെയ്‌തു. പ്രതിയായ രാജേഷ്‌റാം, മകൾ സഞ്ജനയെ ക്രൂരമായി മർദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കുട്ടിയെ കെട്ടിയിടുന്നതും കവിളിൽ സിഗരറ്റ് വച്ച് പൊള്ളിക്കുന്നതും കാണാം.
പരാതി ലഭിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ രാജേഷ്‌റാമിന്റെ വീട്ടിലെത്തി ചോദ്യംചെയ്‌തു. ഉറങ്ങാത്തതിന് അച്ഛൻ തന്നെ മർദിച്ചതായി കുട്ടി സമ്മതിച്ചു. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജേഷ്‌റാം നിലവിൽ ഒളിവിലാണ്. ഇയാളെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |