
ലക്നൗ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന്റെ മരിച്ചുപോയ അമ്മായി ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങൾക്കെതിരെ പരാതി നൽകി യുവതി. പൊലീസിന് നൽകിയ പരാതിയിൽ യുവാവിന്റെ ബന്ധുവായ ആറുവയസുള്ള കുട്ടിയുടെയും പേരുണ്ട്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. റാവത്‌പൂർ സ്വദേശിയായ കരൺ രാജ്‌പൂതാണ് യുവതിയെ ലെെംഗികമായി പീഡിപ്പിച്ചത്.
വിവാഗ വാഗ്ദാനം നൽകി കരൺ ലെെംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹത്തിൽ നിന്ന് പിൻന്മാറിയത് ചോദ്യം ചെയ്തപ്പോൾ ഇയാൾ ആക്രമിച്ചെന്നും പണവും മോതിരവും ഉൾപ്പെടെയുള്ള വസ്തുക്കൾ തട്ടിയെടുത്തെന്നും യുവതി ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 376,392 തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരം കാൺപൂരിലെ റാവത്പൂർ കേസെടുത്തു. എന്നാൽ പിന്നീടാണ് പ്രതിയുടെ അമ്മായി വർഷങ്ങൾക്ക് മുൻപ് മരിച്ചതായി കണ്ടെത്തിയത്. കൂടാതെ പ്രതിയുടെ ബന്ധുക്കളുടെ പേരിൽ ആറ് വയസുള്ള കുട്ടിയെയും പേര് ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇവരെ എഫ് ഐ ആറിൽ നിന്ന് ഒഴിവാക്കിയതായി എ സി പി വികാസ് പാണ്ഡെ മാദ്ധ്യമങ്ങളെ പറഞ്ഞു. .
थाना रावतपुर पर वादिनी द्वारा करण पुत्र सरवन व आदि 09 के विरुद्ध अभियोग पंजीकृत कराया गया, दौरान विवेचना पीड़िता के बयान से मृतिका कमला पत्नी राजकुमार व नाबालिग रितेश उम्र 6 वर्ष की नामजदगी गलत पायी गई, विवेचना से नाम पृथक करने के सम्बन्ध में ACP कल्यानपुर द्वारा दी गयी बाइट। pic.twitter.com/B853kJCcvw
— POLICE COMMISSIONERATE KANPUR NAGAR (@kanpurnagarpol) July 23, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |