
പാലക്കാട്: വാളയാറിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച ഒരു കോടി 18 ലക്ഷം രൂപ പൊലീസ് പിടികൂടി. ഡാൻസാഫ് ടീമാണ് പണം പിടികൂടിയത്. തെലുങ്കാന സ്വദേശി ചവാൻ രൂപേഷാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ യൂട്യൂബറാണെന്നാണ് വിവരം. യൂട്യൂബിൽ നിന്നാണ് പണം ലഭിച്ചതെന്നാണ് ചവാൻ രൂപേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |