
കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു പെൺകുട്ടി. പെരിന്തൽമണ്ണയിൽ നിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തി. പിറ്റേന്ന് പുലർച്ചെ രണ്ടുമണിക്ക് ബീച്ചിൽ പെൺകുട്ടിയെ കണ്ട പ്രതികൾ താമസ സൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റുരണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്.
ഫ്ളാറ്റിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിനുശേഷം 4000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ഇറക്കിവിട്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ബീച്ചിൽ കണ്ടെത്തിയത്. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |