
ചാലക്കുടി: അന്നനാട് നാലിടങ്ങളിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം. ഒരു ബൈക്കും കളവുപോയി. കൊരട്ടിയിൽ ബേക്കറിയിലും കവർച്ച നടന്നു. അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിന്റെ മൂന്നു ഭണ്ഡാരങ്ങളിൽ കവർച്ച നടന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തുള്ള രണ്ടും അന്നനാട് ജംഗ്ഷനിലുള്ള ഒരു ഭണ്ഡാരവുമാണ് പൂട്ട് പൊളിച്ച് പണം കവർന്നത്. വേലുപ്പിള്ളി റോഡിൽ സ്ഥാപിച്ചിരിക്കുന്ന കുടുങ്ങാപ്പുഴ ക്ഷേത്രത്തിന്റെ നേർച്ച പെട്ടിയും തുറന്നിട്ട നിലയിലാണ്. അന്നാടുള്ള സർജിക്കൽ മെഡിക്കൽ ഉപകരണം വിൽക്കുന്ന കടയുടെ മുൻഭാഗത്ത് വച്ച ബൈക്കാണ് കൊണ്ടു പോയത്. കൊരട്ടിയിൽ റെയിൽവെ സ്‌റ്റേഷൻ റോഡിലെ മമ്മൂസ് ബേക്കറിയിൽ നിന്നാണ് ഷട്ടറിന്റെ താഴ് പൊളിച്ച് വാച്ച്, സിഗററ്റ്, ഈന്തപ്പഴം എന്നിവ കവർന്നത്. അന്നനാട് പ്രദേശത്ത് നിന്ന് രാത്രി നേരത്തെ നാല് യുവാക്കളുടെ ദൃശ്യങ്ങൾ പൊലീസ് ലഭിച്ചിട്ടുണ്ട്. കൊരട്ടി പൊലീസാണ് അന്വേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |