
കൊല്ലം: റബർ ഷീറ്റ് മോഷ്ടാക്കളെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പൽ പത്തേക്കർ പറങ്കിമാംകുന്നിൽ ഉദയകുമാർ(43), പുനലൂർ മഞ്ഞമൺകാല ശ്രീകൃഷ്ണ വിലാസത്തിൽ ശിവപ്രസാദ്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ വടക്കേവയലിലെ വീട്ടിൽ നിന്നാണ് റബർ ഷീറ്റുകൾ മോഷ്ടിച്ചത്. കടയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്തകേസിൽ സി.ഐ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |