
തിരുവനന്തപുരം: കരമനയിൽ പതിനാലുകാരൻ ഓടിച്ച കാർ കുഴിയിൽ വീണ് അപകടം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കണ്ണമ്മൂല സ്വദേശിയും സഹപാഠിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മാതാപിതാക്കൾ ഉറങ്ങിക്കിടന്നപ്പോൾ കുട്ടി വീട് പൂട്ടി സഹപാഠിയുമൊത്ത് കാറെടുത്ത് ഇറങ്ങുകയായിരുന്നു. അപകടത്തിൽ ആർസി ഉടമയായ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കുട്ടികൾ നൈറ്റ് ഡ്രൈവിനായി പോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റ വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |