
കുന്നംകുളം: ചൊവ്വന്നൂരിലും പെലക്കാട്ട് പയ്യൂരിലും വീടുകയറി ആക്രമണം നടത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണുത്തി വെള്ളാനിക്കര സ്വദേശിയായ ആശ്രയ് കൃഷ്ണനെ (24) ആണ് പിടികൂടിയത്. ചൊവ്വന്നൂരിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപ വിലവരുന്ന സാധനസാമഗ്രികൾ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. പെലക്കാട്ട് പയ്യൂരിലെ മറ്റൊരു വീട്ടിൽ അതിക്രമിച്ചു കയറി വയോധിക ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. രണ്ട് അക്രമ സംഭവങ്ങളിലുമായി നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |