
ചിറ്റൂർ: ബസിൽ കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ.
തൃശൂർ ഒളരി പുല്ലഴി മനക്കൊടി കാരക്കാട്ടിൽ വീട്ടിൽ കെ.ആർ.രാജേഷ് (33) നെയാണ് ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്.പിയുടെ നിർദേശപ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്, കൊഴിഞ്ഞാമ്പാറ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊഴിഞ്ഞാമ്പാറയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 30 ലക്ഷം രൂപ വിലമതിക്കും. ചിറ്റൂർ ഡിവൈ.എസ്.പി കുട്ടികൃഷ്ണൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ടി.ജേക്കബ്ബ്, ചിറ്റൂർ ഇൻസ്‌പെക്ടർ എം.എസ്.ഷാജൻ കൊഴിഞ്ഞാമ്പാറ എസ്.ഐ കെ.പി.ജോർജ്ജ്, ഗ്രേഡ് എസ്.ഐ വി.ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ.ശരവണൻ, എസ്.അനീഷ്, ബി.സഞ്ചു, വി.ഹരിദാസ്, എം.റഷീദ്, കെ.സുബാഷ്, ഹോം ഗാർഡ് സി.വി.ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |