കട്ടപ്പന: ഇടുക്കി കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാര്‍ പഞ്ചായത്തില്‍ വന്‍ കഞ്ചാവ് വേട്ട. കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മെംബറുമായ എസ് രതീഷിന്റെ കടയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഏഴ് കിലോ കഞ്ചാവാണ് ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് കൂടിയായ രജീഷിന്റെ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തത്.
സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്‌റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ് അറസ്റ്റിലായ എസ്. രതീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |