കണ്ണൂർ: ഗോവിന്ദച്ചാമിയെക്കുറിച്ച് പേടിപ്പെടുത്തുന്ന വെളിപ്പെടുത്തലമായി പൊലീസുകാരൻ അഷ്റഫ് മണലാടി. അന്ന് ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അഷ്റഫ് മണലാടി. ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് മുമ്പ് മനസിൽ തോന്നിയിരുന്നെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഇവൻ ജയിൽ ചാടുമെന്ന് എന്റെ മനസിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. അവൻ അങ്ങനെയൊരു സ്വഭാവമാണ്. തമിഴ്നാട്ടിൽ പതിനാലോളം കേസുകളിൽ ഇയാൾ ശിക്ഷിക്കപ്പെട്ടതാണ്. കേരളം വിട്ടുകഴിഞ്ഞാൽ അവനെ പിടിക്കാൻ ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലൊക്കെ അവന് പിടിപാടുണ്ട്. നക്സൽ പ്രദേശങ്ങളിലൊക്കെ ബന്ധങ്ങളുണ്ട്.
കുറച്ചുകൂടി ജാഗ്രത വേണമായിരുന്നു. അന്ന് എന്നെപ്പോലുള്ള മൂന്നാല് പൊലീസുകാർ അവന്റെ ഒടിയാത്ത കൈയിൽ പിടിച്ചിട്ടും ഇവനെ മെരുക്കാൻ ഞങ്ങൾക്കായിട്ടില്ല. അത്രയും സ്‌ട്രോംഗായിട്ടുള്ള ആളാണ്. നിരീക്ഷണം ശക്തമായി വേണമായിരുന്നു. എവിടെയാണ് പാളിച്ച പറ്റിയതെന്ന് അറിയില്ല.
ഞങ്ങളോടും ഡോക്ടറോടുമൊക്കെ പറഞ്ഞൊരു കാര്യമുണ്ട്. ഇടയ്ക്കിടെ സ്ത്രീകളെയോ പുരുഷന്മാരെയോ ആരെയെങ്കിലും ഉപയോഗിക്കണം, മദ്യം കഴിക്കണം, ലഹരി ഉപയോഗിക്കണമെന്നത് അവന്റെ ആഗ്രഹമാണെന്ന്. ക്രിമിനൽ പശ്ചാത്തലമാണ്.
ഏത് ട്രെയിനിലും ഓടിച്ചാടി കയറാൻ പറ്റും. കേരളം വിട്ടാൽ അവനെ കിട്ടാൻ കുറച്ച് പ്രയത്നിക്കേണ്ടിവരും. പണത്തിനും ലൈംഗിക ബന്ധത്തിനുമായി അവൻ എന്തും ചെയ്യും. സാറെ പാൽപ്പായസം കണ്ടിട്ട് ആരെങ്കിലും ഇട്ടിട്ട് പോകുമോയെന്നാണ് ആ കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഇവൻ പറഞ്ഞത്. ഒരു തരത്തിലും കുറ്റബോധമില്ല. ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ജയിൽ ഉപകരണങ്ങൾ തല്ലിക്കതർത്തതിന്റെ പേരിൽ അവന്റെ പേരിൽ കേസെടുത്തിരുന്നു. ഇത്രയും നാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാനാകാത്തതിന്റെ പക അവൻ തീർത്തേക്കാം. കൈയിൽ കിട്ടുന്ന ആരെയും ആക്രമിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഗ്രാമത്തിലെ സ്ത്രീകൾക്ക് ഇവനെ പേടിയാണ്'- അഷ്റഫ് മണലാടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |