
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കും. ശസ്ത്രക്രിയ നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തത്.
കേസന്വേഷണത്തിന്റെ തുടർ നടപടികളുടെ ഭാഗമായിട്ടാണ് പ്രതിപ്പട്ടിക സമർപ്പിക്കുന്നതെന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ.സുദർശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണ്. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടുണ്ട്. ഹർഷീനയുടെ വാദം സത്യമാണെന്നും അസി.കമ്മിഷണർ പറഞ്ഞു.
2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ചതിനെ തുടർന്ന് അഞ്ച് വർഷമാണ് പന്തീരങ്കാവ് സ്വദേശിനി ഹർഷീന വേദനയ്ക്കൊപ്പം ജീവിച്ചത്. യുവതിയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം.
ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുന്നലിട്ടതിന്റെ വേദനയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ശാരീരികമായ പല ബുദ്ധിമുട്ടുകളുമാണ് പിന്നീട് യുവതി നേരിട്ടത്. അണുബാധയും വേദനയും അസഹ്യമായി. തുടർന്ന് 2022 സെപ്തംബറിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറിൽ ഒരു ലോഹവസ്തു ഉണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വയറിനുള്ളിലെ കത്രിക പുറത്തെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.