
നെടുമങ്ങാട്: 50 പവനും 50,000 രൂപയുമായി കുളപ്പട സുവർണനഗർ സ്വദേശി കെ.മോഹനനെ (62) കാണാതായ സംഭവത്തിൽ,കൈംബ്രാഞ്ച് കരകുളം പാലത്തിന് സമീപം തെരച്ചിൽ നടത്തി.ഇന്നലെ രാവിലെ കിള്ളിയാറിൽ മണ്ണുമാന്തി ഉപയോഗിച്ച് പരിശോധന നടത്തി.എന്നാൽ ഒരു തെളിവും കണ്ടെത്താനായില്ല. ഇവിടെ നിന്ന് ഒരു സ്കൂട്ടർ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന.എന്നാൽ ഈ സ്കൂട്ടർ മോഹനന്റേതല്ലെന്ന് കണ്ടെത്തിയിരുന്നു.
2020 മേയ് 8നാണ് പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത 50 പവനും അരലക്ഷം രൂപയുമായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് പുറപ്പെട്ട മോഹനനെ കരകുളത്തു വച്ച് കാണാതായത്. കരകുളം പഞ്ചായത്ത് ഓഫീസിനു സമീപത്തെ സിസി ടിവി ദൃശ്യങ്ങളിൽ വരെ മോഹനനെ കണ്ടെത്തിയെങ്കിലും ഇതിനുശേഷം എവിടെ എന്നത് ഇന്നും അജ്ഞാതമാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |