
കോഴിക്കോട്: ബസ് യാത്രക്കിടെ വൃദ്ധന്റെ പേഴ്സ് മോഷ്ടിച്ച പ്രതികൾ റിമാൻഡിൽ. കൊടിയത്തൂർ തോട്ടുമുക്കം സ്വദേശി ചൂടാംകുന്നത്ത് വീട്ടിൽ ഹുസൈൻ (56), എറണാകുളം പള്ളുരുത്തി സ്വദേശി പാറപ്പുറത്ത് വീട്ടിൽ നിസാർ (61) എന്നിവരെയാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ 10ന് അരീക്കാട് സ്വദേശിയായ ഉസ്മാൻകോയ അരീക്കാടുനിന്ന് പന്നിയങ്കരയിലേക്ക് ബസിൽ വരുമ്പോഴാണ് 6000ഓളം രൂപയും ഐ.ഡി കാർഡുമടങ്ങിയ പേഴ്സ് മോഷ്ടിച്ചത്. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായ രീതിയിൽ തിക്കുംതിരക്കുമുണ്ടാക്കിയ രണ്ടുപേരെ കുറിച്ച് വിവരം ലഭിക്കുയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്.
മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഇവർക്കെതിരെ നിരവധി കേസുകളുണ്ട്. പന്നിയങ്കര എസ്.ഐ അമൽ ജോയ്, എ.എസ്മാരായ ഷിജു, ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂജ് വളയനാട്, ദിലീപ് ടി.പി തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.