
തിരുവനന്തപുരം:കരമനയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കൊല്ലം ചിതറയിൽ നിന്ന് പിടികൂടി.
ആറ്റുകാൽ പാടശ്ശേരി ടി.സി 22 /230ൽ ധനുഷാണ് (24) പിടിയിലായത്. കരമന സ്വദേശി ലതയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച് പ്രതി ചിതറയിൽ ഒളിവിൽ കഴിയുകയായിരുന്നു. കരമന എസ്.എച്ച്.ഒ അനൂപ്.എസിന്റെ നേതൃത്വത്തിൽ എസ്.ഐ.ശ്രീജിത്ത്,എസ്.ഐ കൃഷ്ണകുമാർ,സി.പി.ഒമാരായ അജി,കിരൺ എന്നിവർ ചേർന്ന് ഇന്ന് രാവിലെ പിടികൂടുകയായിരുന്നു. ഫോർട്ട്,കോവളം എന്നീ സ്റ്റേഷനുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.