തിരുവനന്തപുരം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. കൊച്ചുവേളി അരയൻവിളാകത്ത് വിനിഷിനെയാണ് (24) വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന 1.16 ഗ്രാം എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കൊച്ചുവേളി ഭാഗത്തുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് മഞ്ചാടിമുക്കിൽ നിന്ന് അരുൺ കുമാർ എന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളിലേക്ക് അന്വേഷണമെത്തിയത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജ്, നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാർ, വലിയതുറ എസ്.എച്ച്.ഒ രതീഷ്, എസ്.ഐമാരായ അഭിലാഷ്, അജീഷ്, സി.പി.ഒമാരായ കിരൺ,ഷിബി, ഷാബു, പ്രത്യേക ടീമിലെ എസ്.ഐ സാബു, എസ്.സി.പി.ഒമാരായ സജികുമാർ, ലജൻ, രജ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |