കളമശേരി: ഏലൂർ നഗരസഭാ ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയെന്ന പരാതിയിൽ മൃഗസ്നേഹിയായ എളങ്കുന്നപ്പുഴ നടുവില വീട്ടിൽ പോൾ മാർട്ടിനെ (49) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെറ്ററിനറി ഡോക്ടർ ഇന്ദു രാമചന്ദ്രന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനിടയിൽ നഗരസഭാ ജീവനക്കാരനെ മർദ്ദിച്ചുവെന്നും വനിതാ കൗൺസിലർമാരെ അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചാണ് പോൾ മാർട്ടിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസം കണ്ടെയ്നർ റോഡിൽ ഫാക്ടിന്റെ പുതിയ ആനവാതിലിന് സമീപമായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |