ചേർപ്പ്: തായംകുളങ്ങരയിൽ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മാവിൽ കല്ലെറിഞ്ഞ് മാങ്ങ പറിച്ചതിന് 14 വയസുകാരനെ മർദ്ദിച്ച വീട്ടുടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. ചേർപ്പ് ചിറ്റൂർ മന റോഡിൽ പുത്തൻമഠം വീട്ടിൽ കണ്ണൻ സ്വാമി എന്ന കൃഷ്ണൻ (58) നെതിരെയാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട ശേഷം കുട്ടികൾ ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കു
ട്ടികൾ മാവിൽ നിന്ന് മാങ്ങ പറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമ കുട്ടികളിൽ ഒരാളെ പിടിച്ച് നിറുത്തി കവിളിൽ അടിക്കുകയും ബാഗ് കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. അടിയേറ്റ് കുട്ടിയുടെ കവിൾ വീർത്തു. വീട്ടിലെത്തി കുട്ടി സംഭവം പറഞ്ഞതോടെ വീട്ടുകാർ സ്ഥലത്തെത്തി മർദിച്ചയാളുമായി തർക്കമുണ്ടായി. വാർഡ് അംഗം ഉൾപ്പടെയുള്ളവർ ഇടപെട്ടതോടെ കുട്ടിയുടെ വീട്ടുകാർ മടങ്ങിപ്പോയി. തുടർന്ന് ഇന്ന് രാവിലെ കുട്ടി ആലപ്പാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് കുട്ടിയുടെ പരാതിയുമായി ബന്ധുക്കൾ ചേർപ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |