വെള്ളറട: മുക്കുപണ്ടം പണയംവച്ച് 60000 രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നത്തുകാൽ പണയറക്കോണം ആനസി വിലാസത്തിൽ പ്രതാപ് (42), കൊല്ലം കറുമ്പാലൂർ സരസ്വതി വിലാസത്തിൽ സന്തോഷ് എന്ന സജയകുമാർ (28) എന്നിവരാണ് പിടിയിലായത്. വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയവയായിരുന്നു. ഇത്തരത്തിൽ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവർക്ക് ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിറ്റുണ്ട്. മറ്റു സ്ഥലങ്ങളിൽ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാൻ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ വെള്ളറട പൊലീസ് പിടികൂടിയത്. ഇവർക്ക് മുക്കുപണ്ടം നൽകുന്ന സംഘത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |