മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കാഞ്ഞിരം ഭാഗത്ത് കൂർക്ക കച്ചവടം ചെയ്തയാളെ ആക്രമിച്ച് 17000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത് ഒളിവിൽ പോയ കേസിലെ പ്രതി അറസ്റ്റിൽ. പൊറ്റശ്ശേരി കുമ്പളംചോല എച്ചൻമാരെ സതീഷിനെയാണ് (37) മണ്ണാർക്കാട് സി.ഐ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് സംഭവം. കാഞ്ഞിരത്ത് കൂർക്ക കച്ചവടം ചെയ്തിരുന്ന കുഞ്ഞുമുഹമ്മദ് എന്നയാളെ അടിച്ച് പരിക്കേല്പിച്ച് ശേഷം പണവും മൊബൈൽ ഫോണും കവർച്ച ചെയ്തുവെന്നാണ് കേസ്. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. സബ് ഇൻസ്പെക്ടർ അബ്ദുൾ നാസർ, സിനിയർ സിവിൽ പോലീസ് ഓഫീസർ വിജയൻ,സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് , കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |