പെരുമ്പാവൂർ: പി.പി റോഡിൽ ഒരു ഹോട്ടലിന്റെ സമീപത്തുനിന്ന് ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസാം സ്വദേശി അഞാറുൽ ഹുസൈനാണ് (28) ഹെറോയിനുമായി പിടിയിലായത്. ഹെറോയിനുമായി ബൈക്കിലെത്തിയ അഞാറുൽ ഹുസൈനെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് 26 ഡപ്പി നിറയെ ഹെറോയിനും കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. പ്രതിയുടെ പക്കൽനിന്ന് ബൈക്ക്, 1800 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സലിം യൂസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ജു, എം.എ. അസൈനാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. രാജേഷ്, പി.ആർ. അനുരാജ്, പി.വി. വികാന്ത്, ജിതിൻഗോപി, എ.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |