തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ മദ്ധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ മയക്കുമരുന്ന് കേസിലെ പ്രതിയും സുഹൃത്തും പിടിയിലായി. ബി.ജെ.പി സൗത്ത് ഏരിയാ പ്രസിഡന്റ് സി.പി. അനിൽകുമാറിനാണ് (53) മർദ്ദനമേറ്റത്. ഇന്നലെ രാവിലെ 11 ന് കൊച്ചുപള്ളിക്ക് സമീപം റോഡിൽ ഫോണിൽ സംസാരിച്ചു നിന്നിരുന്ന അനിൽകുമാറിനെ ബൈക്കിലെത്തിയ ഉദയംപേരുർ കൊച്ചുപള്ളി പോണേത്ത് ഷാജി മകൻ ഷെലിൻ (30), കുറുവൻപറമ്പിൽ പ്രകാശൻ മകൻ വി.പി. പ്രശാന്ത് (33) എന്നിവർ ഹെൽമറ്റ് കൊണ്ട് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെലിൻ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഉദയംപേരൂർ എസ്.ഐ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |