വെള്ളറട: കൃഷിയിടങ്ങളിൽ നിന്ന് പമ്പ്സെറ്റ് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ.കുന്നത്തുകാൽ ആനാവൂർ കോരണംകോട് ചാലച്ചൽ റോഡരികത്ത് വീട്ടിൽ രാജൻ (44),കോരണംകോട് കല്ലിക്കോണം ശങ്കരി ഭവനിൽ വിജിൻ (42) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്.സ്റ്റേഷൻ പരിധിയിൽപ്പെട്ട കോവിലുവിള,തേവരുകോണം എന്നീ സ്ഥലങ്ങളിൽ കാർഷികാവശ്യത്തിന് ഉപയോഗിച്ചിരുന്ന പമ്പുസെറ്റുകളാണ് മോഷ്ടിച്ചത്.പിടിയിലായ പ്രതികൾ മാരായമുട്ടം പൊലീസ് സ്റ്റേഷനിലും പമ്പ് സെറ്റ് മോഷണ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.ആര്യങ്കോട് സി.ഐ സജീവ്,എസ്.ഐ ഗോവിന്ദ്,യാക്കോബ്,സി.പി.ഒ ഷൈൻ,അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |