മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രെെം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് മലപ്പുറം അൺ എയ്ഡഡ് സ്കൂളില പ്യൂൺ ആണെന്ന് കണ്ടെത്തി. പ്യൂൺ അബ്ദുൽ നാസറാണ് എംഎസ് സൊല്യൂഷൻസ് അദ്ധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത്. പ്യൂണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപ്പേപ്പർ ചോർച്ചയിൽ മുൻപ് എംഎസ് സൊല്യൂഷൻസിലെ സിഇഒ ഷുഹൈബിനെതിരെ കേസെടുത്തിരുന്നു. ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രെെംബ്രാഞ്ച് കേസെടുത്തിരുന്നു.
1.31 മില്യൻ സബ്സ്ക്രൈേബഴ്സുളള യൂട്യൂബ് ചാനലാണ് എംഎസ് സൊല്യൂഷൻസ്. ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് രസതന്ത്ര പരീക്ഷയുടെ ചോദ്യങ്ങൾ പങ്കുവച്ചിരുന്നു. ഷുഹൈബ് പറഞ്ഞ ചോദ്യങ്ങളാണ് കൂടുതലും പരീക്ഷയ്ക്ക് വന്നത്. ഇതോടെയാണ് രസതന്ത്രത്തിന്റെ ചോദ്യപേപ്പറും ചോർന്നെന്ന് ആരോപണമുയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |