കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് സഹോദരൻ പീഡിപ്പിച്ചത്. വീട്ടിൽ വച്ചാണ് ഉപദ്രവിച്ചത്. ഭയം മൂലം ആറാം ക്ലാസുകാരി ഇത് ആരോടും പറഞ്ഞിരുന്നില്ല. സ്വകാര്യ ഭാഗത്ത് വേദന ഉണ്ടായതിനെ തുടർന്ന് കുട്ടി സുഹൃത്തിനോടാണ് ആദ്യം കാര്യം പറഞ്ഞത്.
സുഹൃത്ത് അദ്ധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2024 ഡിസംബറിലാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം.
സംഭവത്തിൽ പാലാരിവട്ടം പോലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിക്ക് ശിശുക്ഷേമ സമിതി തുടർച്ചയായി കൗൺസിലിംഗ് നടത്തുന്നുണ്ട്. ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാർക്ക് ഇവ എത്തിച്ച് കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |