പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ഒരു വർഷത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കി. ഇലന്തൂർ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമൽ (21) നെയാണ് പുറത്താക്കിയത്. ഡി.ഐ.ജി എസ്.അജിതാ ബീഗമാണ് നടപടിക്ക് ഉത്തരവിട്ടത്. ആറന്മുള, കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന മൂന്ന് കേസുകളാണ് നടപടിക്കായി പരിഗണിച്ചത്. ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ആറന്മുള പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആരോമൽ പ്രായപൂർത്തി ആവുന്നതിനു മുമ്പ് തന്നെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു. 2018 മുതൽ പൊതുജീവിതത്തിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കുറ്റകരമായ നരഹത്യാശ്രമം, തീവെപ്പ്, മോഷണം, സ്ത്രീകളോട് മര്യാദലംഘനം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |