ഇടുക്കി: :കമ്പംമെട്ട്- വണ്ണപ്പുറം മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ
വിജിലൻസ് പരിശോധന നടത്തി. അന്വേഷണത്തിന് മന്ത്ര മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിരുന്നു. തുടർന്ന് പി.ഡബ്ല്യു.ഡി വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തി റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമ്പിളുകളും ശേഖരിച്ചു.
തൂക്കുപാലം മുതൽ കല്ലാർവരെയുള്ള ഭാഗത്തെ നിർമാണ പ്രവൃത്തികളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉണ്ടായത്. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം രാത്രിയിൽ നടത്തിയ ടാറിങ് മണിക്കൂറുകൾക്കകം പൊളിഞ്ഞുപോയി. പരിശോധനയുടെ ഓരോ ഘട്ടങ്ങളിലും നാട്ടുകാർ വീണ്ടും ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. കനത്തമഴയത്തുപോലും ടാറിങ് നടത്തുന്നതായും അശാസ്ത്രീയമായാണ് നിർമ്മാണപ്രവൃത്തികൾ പുരോഗമിക്കു ന്നതെന്നും നാട്ടുകാർ ആരോപിച്ചു . എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കാ ര്യങ്ങൾ മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്ന തെന്നും നിർമാണക്കമ്പനി പ്രോജക്ട് മാനേജർ അശ്വിൻ സുരേഷ് വ്യക്തമാക്കി. നിർമാണപ്രവൃത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ മഴ പെയ്തിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം പണികൾ നിർത്തിവെച്ചു. ഇതിനുശേഷം റോഡിൽനിന്ന് പൂർണമായും വെള്ളം നീക്കംചെയ്ത ശേഷമാണ് നിർമാണപ്രവൃത്തികൾ നടത്തിയത്. വാഹനങ്ങൾ കയറിയിറങ്ങിയപ്പോൾ ടാറിട്ട ഭാഗം ഇളകി മാറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സാധാരണ ഇത്തരത്തിലുള്ള ടാറിടിൽ നടക്കുമ്പോൾ 24 മണിക്കൂറാണ് ടാർ ഉറയ്ക്കാൻ വേണ്ട സമയം. എന്നാൽ, ഹൈ റേഞ്ചിലെ ഭൂപ്രകൃതിയും കാലാവ സ്ഥയുംമൂലം ഇത് 73 മണിക്കൂർവരെ നീളാനും സാധ്യതയുണ്ട്. ഇതിനാൽ ടാറിങ് നടത്തി മണിക്കൂറു മിക്കുന്നത്.പൂർണമായും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത് മണിക്കൂറുകൾക്കുള്ളിൽ ടാറിങ് പൊ ളിച്ചുമാറ്റിയതാണ് തെറ്റിദ്ധാരണ ഉണ്ടാകാനുള്ള കാരണം.ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ടാറിങ് ജോലികൾ നടത്താൻ ആകില്ലെന്നുള്ളത് നിയ മമാണെന്നും അശ്വിൻ വ്യക്തമാക്കി.
=വെള്ളിയാഴ്ച ടെക്നിക്കൽ ഇൻസ്പെക്ഷൻ വിംഗ് നടത്തിയ പരിശോധന ഫലം പുറത്തുവന്നു. റോഡിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയമായി ഒന്നും കണ്ടെത്താനായില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
=കമ്പംമെട്ട് വണ്ണപ്പുറം മലയോര ഹൈവേയുടെ മുണ്ടിയെരുമ ഭാഗത്തെ റോഡ് ഒരുകൂട്ടം ആൾക്കാർ ചേർന്ന് പൊളിച്ച് നീക്കിയതായി ആരോപിച്ച് റോഡ് നിർമ്മാണ കമ്പനിക്കാർ നെടുങ്കണ്ടം പൊലീസിൽ പരാതിനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |