
കൊച്ചി : നടൻ ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേരെ കഞ്ചാവുമായി ഹിൽപാലസ് പൊലീസ് പിടികൂടി. ടിനിടോമിന്റെ മകൻ ആദം, അമിക്, കാർത്തിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ഹിൽ പാലസ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് നാലുഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ ത-ൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത ഇരുമ്പനത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ പരുങ്ങിയതോടെ പൊലീസ് ദേഹപരിശോധന നടത്തി. ഇതിൽ ഒരാളുടെ പോക്കറ്റിൽ നിന്നാണ് ചെറിയ പാക്കറ്റിലാക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. 20നും 26നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |