കറ്റാനം: തഴവാമുക്കിൽ വച്ച് കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെയുണ്ടായ ആക്രമ സംഭവത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വള്ളികുന്നം പൊലീസ് കേസെ ടുത്തു.ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. പത്തനാപുരം സ്വദേശികളായ കുടുംബം അഴീക്കലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം കടന്നുവന്നത്. അതു കണ്ട് ഒതുക്കി നിർത്തിയെങ്കിലും കാറിന്റെ മുൻവശത്തെ ചില്ലു തകർത്തതെന്ന് യാത്രക്കാരന്റെ പരാതിയിൽ പറയുന്നു. ചില പ്രവർത്തകർ ക്ഷമ പറയുമ്പോൾ മറ്റു ചിലർ വന്ന് അസഭ്യം പറഞ്ഞതായും യാത്രക്കാർ പറയുന്നു. എന്നാൽ, പ്രകടനത്തിനിടയിലേക്ക് കാർ ഓടിച്ചു വരുകയായിരുന്നുവെന്നും പരിക്കേറ്റ ഇക്ബാലെന്ന പ്രവർത്തകൻ ആശുപത്രിയിലാണെന്നുമാണ് പ്രകടനക്കാർ പറയുന്നത്. അനുമതിയില്ലാതെ ഗതാഗത തടസമുണ്ടാക്കി പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 30 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |